ഇത് സംബന്ധിച്ച് ആഗസ്റ്റ്-10 ന് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു.
വാര്‍ത്തയെ തുടര്‍ന്ന് ചെയര്‍പേഴ്സന്‍ പി.കെ.സുബൈറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു നഗരസഭ അധികൃതര്‍ പരിശോധനക്ക്എത്തിയത്.
തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ കരിമ്പം ബ്ലോക്ക് ഓഫീസിന് മുന്നിലായി പണിയുന്ന കെട്ടിടത്തില്‍ നിന്നുള്ള മലിനജലമാണ് പൊതുമരാമത്ത് വകുപ്പിന്റെ സംസ്ഥാനപാത 36 നോട് ചേര്‍ന്നുള്ള പൊതു ഓടയിലേക്ക് ഒഴുക്കിവിടാന്‍ പൈപ്പുകള്‍ സ്ഥാപിച്ചത്.
നഗരസഭ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് സ്വീകരിച്ചതോടെയാണ് കെട്ടിടം ഉടമ ഇത് എടുത്ത് മാറ്റാന്‍ നിര്‍ബന്ധിതമായത്.
ഇത് സംബന്ധിച്ച വാര്‍ത്ത മൂന്നരലക്ഷത്തോളം ആളുകളാണ് കണ്ടത്.