Skip to content
പരിയാരം: ഓണാഘോഷങ്ങളുടെ ഭാഗമായി പരസ്യമദ്യപാനത്തിനെതിരെ നടപടികള്‍ കര്‍ശനമാക്കി പരിയാരം പോലീസ്.
പിലാത്തറ പീരക്കാംതടത്തില്‍ ഇന്നലെ വൈകുന്നേരം 6.30 ന് പട്രോളിംഗ് ഡ്യൂട്ടിക്കിടെ വിളയാങ്കോട് മണ്ടൂരിലെ അവിട്ടം വീട്ടില്‍ ഡി.ശരത്തിനെ(40)പരിയാരം എസ്.ഐ കെ.സത്യന്‍, സീനിയര്‍ സി.പി.ഒ എ.റഷീദ്, സി.പി.ഒ ഡ്രൈവര്‍ എം.ആര്‍.രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടി.
ഏഴിലോട് പുറച്ചേരിയിലെ ഒ.വി.പ്രമോദിന്റെ മകന്‍ പ്രമദംവീട്ടില്‍ ആകാശ് നമ്പ്യാര്‍(19), അറത്തിപ്പറമ്പിലെ എന്‍.വി.കുഞ്ഞുമോന്റെ മകന്‍ നെടുപ്പറമ്പില്‍ വീട്ടില്‍ എന്‍.അബിന്‍(29)എന്നിവരെ 16 ന് വൈകുന്നേരം പരിയാരം സെന്ററില്‍ വെച്ചും കടന്നപ്പള്ളി ചെറുവിച്ചേരിയില്‍ വെച്ചും എസ്.ഐ ബി.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു.
സി.പി.ഒ പി.പി.രാജേഷ്, ഡ്രൈവര്‍ സി.പി.ഒ സി.രാജേഷ് എന്നിവര്‍ പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് ഇവരെപിടികൂടിയത്.