മുയ്യത്ത് ലോറി ഡ്രൈവറായ യുവാവ് തൂങ്ങിമരിച്ച നിലയില്‍

തളിപ്പറമ്പ്: ലോറി ഡ്രൈവറായ യുവാവ് തൂങ്ങിമരിച്ചു.

മുയ്യം വരഡൂലിലെ കണ്ടോത്ത് പുതിയപുരയില്‍ കെ.പി.സാജിദ്(36)ആണ് മരിച്ചത്.

ഇന്നലെ(ആഗസ്റ്റ്-15)രാത്രി 9.15 നാണ് താമസിച്ചിരുന്ന വരഡൂലിലെ വീടിന്റെ സ്റ്റെയര്‍കേസിന്റെ മുകളിലെ ഇരുമ്പ് കമ്പിയില്‍ പ്ലാസ്റ്റിക്ക് കയറില്‍ തൂങ്ങിയ നിലയില്‍ സാജിദിനെ കണ്ടത്.

ഉടന്‍ കെട്ടറുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.

മജീദ്-ഖൈറുന്നീസ ദമ്പതികളുടെ മകനാണ്.

ഭാര്യ: ഹസീബ.

മക്കള്‍: മുഹമ്മദ് ആദില്‍, ഷിഫാന.

സഹോദരങ്ങള്‍: ഷബീര്‍, ഷബീന.

കബറടക്കം ഇന്ന് വൈകുന്നേരം വരഡൂല്‍ മുഹിയുദ്ദീന്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍