ഉന്നത വിദ്യാഭ്യാസത്തിനായി അപേക്ഷ ലഭിച്ചതില് നിന്ന് ഈ വര്ഷം മൂന്നു പേരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.
ഉന്നതമാര്ക്കിനോടൊപ്പം സാമ്പത്തികമായ പിന്നോക്കമാണ് സ്കോളര്ഷിപ്പിന്റെ മാനദണ്ഡം. റാങ്ക് അടിസ്ഥാനത്തില് മൂന്നുപേര്ക്കും കൂടി ആകെ 50000 രൂപയാണ് ഈ വര്ഷം നല്കാന് തീരുമാനിച്ചിട്ടുള്ളത്.
ഒരായുഷ്കാലം മുഴുവന് ജനങ്ങള്ക്കു മുന്നില് നില്ക്കുകയും അവരുടെ രാഷ്ട്രീയ, സാംസ്കാരിക വിദ്യാഭ്യാസ ഉന്നമനങ്ങള്ക്കു വേണ്ടി നിലകൊള്ളുകയും ചെയ്ത ഒരസാധാരണ വ്യക്തിത്വമായിരുന്നു പി.പി.ഭാസ്ക്കരന്മാസ്റ്റര്.
അദ്ദേഹത്തിന്റെ ഓര്മ്മയ്ക്കായി കുടുംബാംഗങ്ങള് ആരംഭിച്ച ട്രസ്റ്റാണ് പി.പി.ഭാസ്ക്കരന് മാസ്റ്റര് മൊമ്മാറിയല് ചാരിറ്റബിള് ട്രസ്റ്റ്.
2026 ഏപ്രില് 12 ന് മാസ്റ്ററുടെ ഒന്നാം ചരമവാര്ഷികത്തില് ട്രസ്റ്റ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
വിവിധോദ്ദേശങ്ങളോടെ ആരംഭിച്ച ട്രസ്റ്റിന്റെ എല്ലാ വര്ഷവുമുളള പ്രധാന ലക്ഷ്യങ്ങള്, ഉന്നതവിജയം ലഭിച്ച്, ഉന്നതവിദ്യാഭ്യാസത്തിന് സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന കുട്ടികള്ക്കുളള സ്കോളര്ഷിപ്പ്,
പയ്യന്നൂര് മുന്സിപ്പല് പരിധിയില് + 2 വിന് ഉന്നതവിജയം ലഭിച്ച പെന്ഷന്കാരുടെ മക്കള്ക്കോ/ പേരമക്കള്ക്കോ, വെളളൂര് ഗവ.ഹയര്സെക്കണ്ടറി സ്ക്കൂളില് ഉന്നതവിജയം ലഭിച്ച പെന്ഷന്കാരുടെ മക്കള്ക്കോ/പേരമക്കള്ക്കോ, സ്കോളര്ഷിപ്പ് എന്നിവയാണ്. ഈ വര്ഷം മാസ്റ്ററുടെ ജീവിതത്തെ ആസ്പദമാക്കി ഒരു സ്മരണികയും പ്രകാശനം ചെയ്യുന്നു.
വിദ്യാഭ്യാസ മേഖലയിലെ പ്രവര്ത്തനത്തിന് പുറമെ വിദ്യാഭ്യാസേതര പരിപാടികളും നടത്താന് ട്രസ്റ്റ് തീരുമാനമെടുത്തിട്ടുണ്ട്.
സ്വയം പ്രതിരോധ പരിശീലനമാണ് ഇവയില് ആദ്യത്തേത്. ജനിച്ചുവളര്ന്ന നാടിനെയും തൊട്ടടുത്ത പ്രദേശങ്ങളെയും കാര്ഷിക- സാമ്പത്തിക വിദ്യാഭ്യാസ സാംസ്കാരിക മേഖലകളില് ഉന്നതിയിലെത്തിച്ച വ്യക്തികള് അപൂര്വമാണ്.
എന്നാല് അങ്ങനെയുള്ള വ്യക്തിയായിരുന്നു പി.പി.ബി എന്നറിയപ്പെടുന്ന പി.പി.ഭാസ്കരന് മാസ്റ്റര്. ജനിച്ചുവളര്ന്ന നാടിന്റെ തലവരമാറ്റിയെഴുതുന്നതിന് കമ്മ്യൂണിസ്റ്റ് ആശയങ്ങളോടൊപ്പം ഗാന്ധിയന് ആദര്ശങ്ങളും ഉപയോഗപ്പെടുത്തി.
വെള്ളൂര് സര്വീസ് സഹകരണ ബാങ്ക്, ജനത ചാരിറ്റബിള് സൊസൈറ്റി , വെള്ളൂര് ക്ഷീര വ്യവസായ സംഘം, പയ്യന്നൂര് കോഴി സൊസൈറ്റി, ഏച്ചിലാംവയല് ഗ്രാമീണ വായനശാല, വെള്ളൂര് ജവഹര്വായനശാല, വീവേഴ്സ് സൊസൈറ്റി എന്നിവയുടെ സൂത്രധാരകന് പി.പി.ഭാസ്കരന് മാസ്റ്റര് ആയിരുന്നു.
പയ്യന്നൂര് കോളേജ് ഭരണ സമിതി, പയ്യന്നുര് സഹകരണ ആശുപത്രി, പെന്ഷനേഴ്സ് യൂണിയന് എന്നിവയില് ദീര്ഘകാലം സേവനമാനുഷിടിച്ചു. പയ്യന്നുര് മുനിസിപ്പാലിറ്റിയില് അഞ്ച് വര്ഷം ക്ഷേമകാര്യ – പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയര് മാന് ആയിരുന്നപ്പോള് സൂര്യമുക്ക് റോഡ് അടക്കം നിരവധി എടുത്തുപറയേണ്ട വികസന പ്രവര്ത്തനങ്ങള് നടത്തി.
ഈ പ്രവര്ത്തനങ്ങളൊക്കെ അതാതു മേഖലയില് പ്രവര്ത്തിച്ച സഹപ്രവര്ത്തകരുടെ ഓര്മ്മകുറിപ്പിലൂടെ സ്മരണികയില് അനാവരണം ചെയ്യുന്നുണ്ട്.
വാര്ത്ത സമ്മേളനത്തില് ടി.സരോജിനി ടീച്ചര്, ടി.കാഞ്ചന ടീച്ചര്, ടി. അജയകുമാര് മാസ്റ്റര്, ഡോ. ടി.വനജ എന്നിവര് പങ്കെടുത്തു.