തൃച്ചംബരത്ത് വാവുബലിക്ക് 500 രൂപയുടെ സ്‌പെഷ്യല്‍ക്യൂ

തളിപ്പറമ്പ്: വാവുബലിയെ കച്ചവടവല്‍ക്കരിച്ചതായി ആക്ഷേപം.

തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രത്തില്‍ ഇത്തവണ 500 രൂപ അടക്കുന്നവര്‍ക്ക് പ്രത്യേക ക്യൂ ഏര്‍പ്പെടുത്തിയതാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്.

അന്നദാന ഫണ്ടിലേക്ക് എന്ന പേരിലാണ് 500 രൂപ ഈടാക്കുന്നത്.

നേരത്തെ കൊട്ടിയൂര്‍ വൈശാഖമഹോല്‍സവ കാലത്ത് രാജരാജേശ്വരക്ഷേത്രത്തില്‍ ദര്‍ശനത്തിന് 500 രൂപ പ്രത്യേക ക്യൂവിന് ഈടാക്കിയതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

വാവുബലിയുടെ വിശുദ്ധി കളഞ്ഞുകുളിക്കുന്ന വിധത്തില്‍ കച്ചവടവല്‍ക്കരിക്കാനാണ് ദേവസ്വം ശ്രമിക്കുന്നതെന്ന് ഭക്തജനങ്ങള്‍ പരാതിപ്പെടുന്നുണ്ട്.