പയ്യന്നൂര്‍:കാരുണ്യ സേവന രംഗത്ത് കുടക്, ചിക്ക് മംഗ്ലൂര്, കാസര്‍കോട് ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ മിഡില്‍ ക്ലാസ് ഫാമിലികള്‍ക്ക് എട്ട് വര്‍ഷമായി ഭക്ഷണം, വസ്ത്രം, വിവാഹം, വിദ്യാഭ്യാസം എന്നിവയില്‍ കാരുണ്യ സേവനം ചെയ്തു വരുന്ന കണ്ണൂര്‍ ടച്ച് ഓഫ് മേഴ്സി ചാരിറ്റബിള്‍ ട്രസ്റ്റ്, ആഗസ്റ്റ് 15 ന് ശനിയാഴ്ച പയ്യന്നൂര്‍ ഒ.പി എം ഇന്‍ ഓഡിറ്റോറിയത്തില്‍ ആദരവ് സമ്മേളനം സംഘടിപ്പിക്കുന്നു
ഒമ്പതാമത് ചെറുകുന്ന് സി. മമ്മിക്കുട്ടി മുസ്ല്യാര്‍ ടച്ച് ഓഫ് ബ്രീസ് ആദരവ് സമര്‍പ്പണ സമ്മേളനത്തിനും വിവിധ ജില്ലകളിലെ നിര്‍ധനര്‍ക്ക് നല്കുന്ന ‘മദീനാ കിറ്റ്: വിതരണത്തിനും അന്തിമ രൂപമായതായി മാനേജിംഗ് ഡയറക്ടര്‍ ബഷീര്‍ സഅദി ചെറുകുന്ന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ചാരിറ്റി ചീഫ് കോ ഓര്‍ഡിനേറ്റര്‍ മുശ്താഖ് മാലിദ്വീപ് ശനിയാഴ്ച രാവിലെ 8.30 ന് ദേശീയ പതാക ഉയര്‍ത്തും.
വൈകീട്ട് 3 ന് നടക്കുന്ന ആദരവ് സമ്മേളനത്തില്‍ പ്രമുഖ പണ്ഡിതന് ആലുവ വി.എച്ച്. അലിയാര് ഖാസിമി ആദരവ് സമര്‍പ്പിക്കും.
വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച 16 പ്രമുഖര്‍ ആദരവ് ഏറ്റുവാങ്ങും. ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ പരിപാടി ഉദ്ഘാടനം ചെയ്യും .
വി. കുഞ്ഞികൃഷ്ണന് എം. എല്‍.എ, മുനാസ് പള്ളിക്കല്‍ കാസറഗോഡ് എന്നിവര്‍ മുഖ്യതിഥിയാകും.
ചാരിറ്റി ട്രസ്റ്റ് സഹ രക്ഷാധികാരി ഡോ. കെ.എച്ച് സുബ്രഹണ്യന്‍ അധ്യക്ഷതവഹിക്കും.
ചാരിറ്റി ചീഫ് കോ ഓര്‍ഡിനേറ്റര്‍ മുശ്താഖ് മാലി ദ്വീപ് 18 ഇന ഭക്ഷ്യ വസ്തുക്കളുടെ ‘മദീനാ കിറ്റ് വിതരണോദ്ഘാടനം നിര്‍വ്വഹിക്കും.
ഡോ. ടി.സി. മോഹനന്, പി. വി. അബ്ദുല്‍ അലി ഹാജി ചെറുകുന്ന്, പി.പി. അബ്ദുല്ല സാഹിബ് കണ്ണൂര്‍, പി.പി. ഇബ്രാഹിം കുട്ടി ഹാജി മാട്ടൂല്‍, അല്‍ ഹാഫിള് കെ.പി. ശമീര്‍ മൗലവി കണ്ണൂര്‍, മുജീബു റഹ്മാന് മുണ്ടപ്പുറം, മുഹ്സിന് ബക്കളം, അബൂബക്കര്‍ ഹാജി പടന്ന എന്നിവര്‍ക്ക് പുറമെ ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, ശംസുദ്ധീന്‍ ഹാജി പടന്ന , കപ്പാടന്‍ ശശിധരന്, അഡ്വ. പി.സന്തോഷ്,വി. ബാലന്, വിജയന് പുന്നച്ചേരി, സി. പ്രകാശന്, അറഫാത്ത് ഏറ്റുകുടുക്ക, ഖാദര്‍ പാണ്ട്യാല, ഒ.ടി. അബ്ദുല്‍ അസീസ് ഫൈസി , കെ. എസ്. ഫൈസല്‍ അസ്അദി ,കെ. വി. മുഹമ്മദലി മൗലവി, എന്നിവര്‍ പങ്കെടുക്കും. മടക്കര സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ ഹൈദ്രോസി പ്രാര്‍ത്ഥന നടത്തും.
ഡോ. കെ. എം. ഖലീല്‍ ചൊവ്വ, ജിതേഷ് കണ്ണപുരം, അഡ്വ പി. വി. യൂനുസ് പടന്നോട്ട് വിഷയാവതരണം നടത്തും.
വാര്‍ത്ത സമ്മേളനത്തില്‍ മാനേജിംഗ് ഡയരക്ടര്ബശീര് സഅദി ചെറുകുന്ന്,മുശ്താഖ് മാലി ദ്വീപ് ,പി.പി. ഇബ്രാഹീം കുട്ടി ഹാജിമാട്ടൂല്, സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ ഹൈദ്രോസി മടക്കര, ജിതേഷ് കണ്ണപുരം, പി.വി. സഈദ്,കെ.സി മുഹമ്മദ് കുഞ്ഞി,ഏ.സി. മുസ്തഫ, ബഷീര്‍ പടന്ന എന്നിവര്‍ പങ്കെടുത്തു.