തളിപ്പറമ്പ്: സുസ്ഥിരവികസനത്തിന് ശാശ്വത സമാധാനം അനിവാര്യമാണെന്ന് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്‍ പ്രസിഡന്റ് ടി.കെ.രമേഷ്‌കുമാര്‍ പറഞ്ഞു.
സമാധാനമില്ലാത്തിടത്ത് ഒരു വ്യക്തിയും നിക്ഷേപം നടത്താന്‍ തയ്യാറാവുകയില്ല, അത് നാടിന്റെ വികസനത്തെ പിന്നോട്ട് കൊണ്ടുപോകും അതുകൊണ്ടുതന്നെ ശാശ്വത സമാധാനത്തിനായി എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പീപ്പിള്‍സ് മൂവ്‌മെന്റ് ഫോര്‍ പീസ് തളിപ്പറമ്പ് മേഖലാ കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ ചെയര്‍മാന്‍ പി.സതീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ കണ്‍വീനര്‍ ഹരിദാസ് മംഗലശ്ശേരി സ്വാഗതം പറഞ്ഞു.
വൈസ് ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് വിഷയാവതരണം നടത്തി.
ആര്‍ട്ടിസ്റ്റ് ശശികല, ടി.എസ്.ജയിംസ്, എം.കെ ദിവാകരന്‍, ഒ.പി.വിജയകുമാര്‍, എ.ലക്ഷ്മണന്‍, പി.സി.സക്കറിയ, ഡെന്‍സി സിനു, പ്രിയ ഗോപാല്‍, ടി.ശശീന്ദ്രന്‍, ബാബു സെബാസ്റ്റ്യന്‍, ഇ.പി.അജിത്ത്, ഡി.നാരായണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
ടി.എസ്.ജയിംസ് മരുതാനിക്കാട്ട് ചെയര്‍മാനും, ഒ.പി.വിജയകുമാര്‍ ജനറല്‍ കണ്‍വീനറും, ബാബു സെബാസ്റ്റ്യന്‍ ട്രഷററുമായി 19 അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയേയും യോഗം തിരഞ്ഞെടുത്തു.