തലശേരിയില്‍ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു.

തലശേരി: സ്വകാര്യ ആശുപത്രിയിലെ നേഴ്‌സിനെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കൊല്ലം സ്വദേശിയായ അലീന സാബു(25)ആണ് മരിച്ചത്.

ആഗസ്റ്റ്-12 ന് വൈകുന്നേരം 6.50 നും ഇന്നലെ രാത്രി 8.40 നും ഇടയിലാണ് സംഭവം നടന്ത്.

തിരുവങ്ങാട് ജഗന്നാഥ ക്ഷേത്രത്തിന് സമീപത്തെ ജ്ഞാനോദയം വര്‍ക്കിംഗ് വുമണ്‍ ഹോസ്റ്റലിലെ താമസക്കാരിയാണ്.

തലശേരി ടെലി ആശുപത്രിയിലെ നേഴ്‌സാണ്.

ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. 

മുറിക്കുള്ളില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്.

അഞ്ചുവര്‍ഷമായി ജ്ഞാനോദയം ഹോസ്റ്റലിലാണ് അലീന താമസിക്കുന്നത്.

ഇന്നലെ രാത്രി മുറിയില്‍നിന്ന് പ്രതികരണം ഒന്നും ഇല്ലാതായതോടെ സുഹൃത്തുക്കള്‍ക്ക് സംശയമായി.

പലതവണ വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കടന്നതോടെയാണ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ബുധനാഴ്ച വൈകിട്ടാണ് അലീന നാട്ടില്‍നിന്ന് തിരിച്ചെത്തിയത്.

മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

തലശ്ശേരിയില്‍ നാലുവര്‍ത്തെ നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയ അലീന, കഴിഞ്ഞ ഒരുവര്‍ഷമായി നഴ്സായി ജോലിചെയ്തുവരികയായിരുന്നു.

തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.