തളിപ്പറമ്പ്-ഇരിട്ടി റോഡില്‍ കൂറ്റന്‍മരം കടപുഴകി രണ്ടുമണിക്കൂറോളം വാഹനഗതാഗതം മുടങ്ങി.

തളിപ്പറമ്പ്: സംസ്ഥാനപാതയായ തളിപ്പറമ്പ്-ഇരിട്ടി റോഡില്‍ മരം കടപുഴകിവീണ് വാഹനഗതാഗതം തടസപ്പെട്ടു.

കുറുമാത്തൂര്‍ ചൊറുക്കള പെട്രോള്‍പമ്പിന് സമീപത്താണ് സ്വകാര്യ വ്യക്തിയുടെ കൂറ്റന്‍ മരം റോഡിലേക്ക് വീണത്.

ഈ സമയം റോഡിലൂടെ യാത്രക്കാരുമായി പോവുകയായിരുന്ന ഓട്ടോ ഡ്രൈവര്‍ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്.

ഈ സമയം സ്ഥലത്തുണ്ടായിരുന്ന സാമൂഹ്യപ്രവര്‍ത്തകനും ടെച്ച് ഓഫ് മേഴ്‌സി ഡയരക്ടര്‍ ജനറലുമായ മണ്ണന്‍ സുബൈര്‍ മുന്‍കൈയെടുത്താണ് മരം മുറിച്ചുനീക്കിയത്.

അഗ്നിശമനസേന, പോലീസ്, റവന്യു-പഞ്ചായത്ത് അധികൃതര്‍, കെ.എസ്.ഇ.ബി എന്നിവര്‍ സുബൈര്‍ വിവരമറിയിച്ചത് പ്രകാരമാണ് സ്ഥലത്തെത്തിയത്.

മുസ്ലിംലീഗ് കുറുമാത്തൂര്‍ ശാഖ പ്രസിഡന്റ് സാമ അബ്ദുള്ള വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകന്‍ കെ.ടി.ജുബൈദ്, യൂത്ത്‌ലീഗ് പൊക്കുണ്ട് ശാഖ പ്രസിഡന്റ് മുഹ്‌സിന്‍ പൊക്കുണ്ട്,

ഫയര്‍ഫോഴ്‌സ്, കെഎസ്ഇബി ജീവനക്കാര്‍ പോലീസ് നാട്ടുകാര്‍ എന്നിവരുടെ സഹായത്തോടെയാണ് മരം മുറിച്ചുനീക്കി രണ്ടുമണിക്കൂറോളം തടസപ്പെട്ട വാഹനഗതാഗതം പുന:സ്ഥാപിച്ചത്.