എ.പി.അബ്ദുള്ളക്കുട്ടി കേന്ദ്രമന്ത്രിയാവാന്‍ സാധ്യത?. അഖിലേന്ത്യ വൈസ് പ്രസിഡന്റ് പദവിയില്‍ നിന്ന് മാറ്റിയ അബ്ദുള്ളകുട്ടിയെ അടുത്ത് നടക്കാന്‍പോകുന്ന മന്ത്രിസഭ പുനസംഘടനയില്‍ കേന്ദ്ര സഹമന്ത്രിയാക്കാന്‍ ബി.ജെ.പി തീരുമാനമെടുത്തതായാണ് വിവരം.
ബി.ജെ.പിയിലെ ഒരു ഉന്നതനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇപ്പോഴത്തെ മന്ത്രിസഭയില്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് മന്ത്രിസ്ഥാനം ഇല്ലാത്തത് വലിയ ചര്‍ച്ചയായി മാറിയിരുന്നു.
അടുത്തവര്‍ഷം നടക്കാന്‍പോകുന്ന ഉത്തര്‍പ്രേദശ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തില്‍ നിന്നും എന്‍.ഡി.എ കടുത്ത വെല്ലുവിളി നേരിടുന്നുണ്ട്.
കൂടാതെ അയോദ്ധ്യയിലെ സാമ്പത്തിക തട്ടിപ്പും പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.
സി.ജെ.പി നടത്തിയ നീറ്റ് പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധവും അതിനെ സര്‍ക്കാര്‍ നേരിട്ട രീതിയും മോദി സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് വല്ലാതെ ഇടിവുണ്ടാക്കിയിട്ടുണ്ട്.
ഈ സാഹചര്യം കൂടി പരിഗണിച്ചാണ് പാര്‍ട്ടി നേതൃത്വത്തില്‍ അഴിച്ചുപണി നടത്തിയത്.
രണ്ട് തവണ എം.പിയും രണ്ട് തവണ എം.എല്‍.എയുമായ എ.പി അബ്ദുള്ളക്കുട്ടി ക്ലീന്‍ ഇമേജുള്ള ബി.ജെ.പിയിലെ ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന നേതാവ് എന്ന നിലയില്‍ പ്രധാനമന്ത്രിക്കും പാര്‍ട്ടി നേതൃത്വത്തിനും താല്പര്യമുള്ള നേതാവാണ്.
നേരത്തെ ജോര്‍ജ് കുര്യനെ കേന്ദ്രസഹമന്ത്രി ആക്കിയിട്ടും ന്യൂനപക്ഷ വിഭാഗങ്ങളെ സ്വാധീനിക്കാന്‍ സാധിച്ചിട്ടില്ല.
വിദ്യാഭ്യാസ മന്ത്രി സ്ഥാനം ഒഴിഞ്ഞ ധര്‍മ്മേന്ദ്രപ്രധാനെ മറ്റൊരു വകുപ്പില്‍ വീണ്ടും മന്ത്രിയാക്കുമെന്നും സൂചനകളുണ്ട്.