അള്ളാംകുളം മാലിന്യസഞ്ചി നിറഞ്ഞുകവിഞ്ഞു, സംസ്ഥാനപാതക്കരികില്‍ പ്ലാസ്റ്റിക്ക് മാലിന്യവും.

തളിപ്പറമ്പ്: മാലിന്യമുക്ത അള്ളാംകുളം എന്ന സന്ദേശവുമായി പ്രചരിപ്പിക്കപ്പെട്ട അള്ളാംകുളം മാലിന്യസഞ്ചി നോക്കുകുത്തിയായി.

നേരത്തെ അള്ളാംകുളം വാര്‍ഡില്‍ എല്ലാ വൈദ്യുതി തൂണുകളിലും സ്ഥാപിച്ച സഞ്ചി ഇപ്പോള്‍ വിരലില്‍ എണ്ണാവുന്നവ മാത്രമാണ് ബാക്കി നില്‍ക്കുന്നത്.

അതുതന്നെ മാലിന്യങ്ങള്‍ നിറഞ്ഞുകവിഞ്ഞ നിലയിലാണ്.

മുന്‍ നഗരസഭ കൗണ്‍സിലര്‍ എം.കെ.ഷബിത മുന്‍കൈയെടുത്താണ് വാര്‍ഡില്‍ മാലിന്യനിര്‍മാര്‍ജനത്തിന് ഈ പദ്ധതി ആവിഷ്‌ക്കരിച്ചത്.

മാലിന്യ സഞ്ചിയില്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ ഹരിതകര്‍മ്മസേനയും നഗരസഭ ശുചീകരണ ജീവനക്കാരും നീക്കംചെയ്യുമെന്നാണ് പറഞ്ഞിരുന്നത്.

തുടക്കത്തില്‍കൃത്യമായി ഇത് നടന്നുവെങ്കിലും ഇപ്പോള്‍കാര്യമായി ഒന്നും നടക്കുന്നില്ല.

പോസ്റ്റ് തൂണുകളില്‍ തൂക്കിയിട്ട സഞ്ചികളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനെങ്കിലും നടപടികള്‍ സ്വീകരിക്കണം.

സര്‍സയ്യിദ് കോളേജ് ജംഗ്ഷനില്‍ മല്‍സ്യവില്‍പ്പന കേന്ദ്രത്തില്‍ വീണ്ടും മാലിന്യങ്ങള്‍ വ്യാപകമായി. ഇവിടെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നിക്ഷേപിച്ചിരിക്കയാണ്.