പൂമംഗലം ചോലഭാഗത്തേക്ക് പാലംവേണം, വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ് നിവേദനം നല്‍കി.

തളിപ്പറമ്പ്: പൂമംഗലം 18-ാം വാര്‍ഡിലെ ചോലഭാഗത്തേക്ക് ഗതാഗതയോഗ്യമായ പാലം അനുവദിക്കുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് പൂമംഗലം വാര്‍ഡ് കമ്മിറ്റി ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എക്ക് വാര്‍ഡ് മെമ്പര്‍ ഒ.വി.ശോഭന ടീച്ചറുടെ നേതൃത്വത്തില്‍ നിവേദനം നല്‍കി. പി.കെ.സരസ്വതി, എം.എന്‍.പൂമംഗലം, എം.അഹമ്മദ്, ഒ.വി.ഗംഗാധരന്‍ മാസ്റ്റര്‍, … Read More

പൂമംഗത്ത് ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ ഒരു പവന്‍ സ്വര്‍ണമാല കവര്‍ന്നു

തളിപ്പറമ്പ്: മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് പൂമംഗത്ത് ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ ഒരു പവന്‍ സ്വര്‍ണമാല കവര്‍ന്നു. പൂമംഗലം പറവളത്തെ കോളിയാടന്‍ വീട്ടില്‍ കല്യാണിയുടെ 1.20,000 രൂപ വിലമതിക്കുന്ന ഒരു പവന്‍ സ്വര്‍ണമാലയാണ് പൊട്ടിച്ചെടുത്തത്. ഇന്നലെ രാത്രി 8.15 നായിരുന്നു കേസിനാസ്പദമായ സംഭവം … Read More

 പൂമംഗലത്ത് മൂന്ന് വയസുകാരനെ ഒഴുക്കിൽപെട്ട് കാണാതായി

തളിപ്പറമ്പ :മൂന്ന് വയസുകാരൻ ഒഴുക്കിൽപ്പെട്ടു. കണ്ണൂർ തളിപ്പറമ്പ് പൂമംഗലം കൊടിലേരി പാലത്തിന് സമീപമാണ് സംഭവം. പരിയാരം കോരൻ പീടിക സ്വദേശിയുടെ മകൻ മുഹമ്മദ് നജ്മാൻ ആണ് ഒഴുക്കിൽപ്പെട്ടത്. ഉമ്മയുടെയും ബന്ധുക്കളുടെയും കൂടെ എത്തിയതായിരുന്നു കുട്ടി. ഇവരുടെ കൂടെ ഉണ്ടായിരുന്ന മറ്റൊരു കുട്ടി … Read More

തളിപ്പറമ്പ് പൂമംഗലത്ത് വന്‍ ചീട്ടുകളിസംഘം പോലീസ് പിടിയില്‍

തളിപ്പറമ്പ്: പൂമംഗലത്ത് വന്‍ ചീട്ടുകളി സംഘം പോലീസ് പിടിയിലായി. ഇന്ന് പുലര്‍ച്ചെ ഒന്നോടെയാണ് പൂമംഗലം പടിക്കേരി കാവിന് സമീപം തോട്ടിന്‍കരയില്‍ വെച്ച് പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന 11 അംഗ സംഘത്തെ തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് … Read More

കുടിവെള്ളപ്രശ്‌നം പരിഹരിക്കണം-വാര്‍ഡംഗം നിവേദനം നല്‍കി.

തളിപ്പറമ്പ്: കുറുമാത്തൂര്‍ ഗ്രാമ പഞ്ചായത്ത് പൂമംഗലം 18-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ക്ലാരങ്ങര കാവിന് സമീപത്തെ കോളനിയില്‍ കുടിവെള്ളം എത്തിക്കുന്നതിന് പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് പൂമംഗലം വാര്‍ഡ് അംഗം ഒ.വി.ശോഭന ടീച്ചറുടെ നേതൃത്വത്തില്‍ നിവേദനം നല്‍കി. പൂമംഗലം ആലയാട് പ്രദേശം, ചോലഭാഗം, തോയാട് … Read More

പൂമംഗലം വാര്‍ഡ് മെമ്പര്‍ ഒ.വി.ശോഭനക്ക് സ്വീകരണം നല്‍കി

പൂമംഗലം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പൂമംഗലം വാര്‍ഡില്‍ അട്ടിമറി വിജയം നേടിയ ഒ.വി.ശോഭനക്ക് 18-ാം വാര്‍ഡ് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. പൂമംഗലം ആലയാട് നടന്ന സ്വീകരണ സമ്മേളനം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട് … Read More

ഭര്‍ത്താവിന്റെ നാല്‍പ്പതാംദിന മരണാനന്തര ചടങ്ങ് നടക്കുന്നതിനിടെ ഭാര്യ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: ഭര്‍ത്താവിന്റെ നാല്‍പ്പതാംദിന മരണാനന്തര ചടങ്ങ് നടക്കുന്നതിനിടെ  ഭാര്യ തൂങ്ങിമരിച്ചു. പൂമംഗലം എ.കെ.ജി സെന്ററിന് സമീപത്തെ പുതിയപുരയില്‍ പി.രാധ(55)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30 നാണ് ഇവരെ ബാത്ത്‌റൂമിലെ സീലിംഗ് ഹുക്കില്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഭര്‍ത്താവ് പവിത്രന്‍ മരണപ്പെട്ടതിന് … Read More

പൂമംഗലം എസ്.എന്‍.ഡി.പി ശ്മശാനം-ഷെഡ്ഡ് തകര്‍ത്തതിനെതിരെ കേസ്.

തളിപ്പറമ്പ്: പൂമംഗലം എസ്.എന്‍.ഡി.പി ശ്മശാനത്തിലെ ഷെഡ്ഡ് തകര്‍ത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. പൂമംഗലം യു.പി സ്‌ക്കൂളിന് സമീപം കാഞ്ഞിരങ്ങാട് റോഡിലെ ശ്മശാനത്തില്‍ നിര്‍മ്മാണമാരംഭിച്ച ഷെഡ്ഡാണ് ഞായറാഴ്ച്ച രാത്രി പൂര്‍ണ്ണമായും ഇടിച്ചുനിരത്തിയത്. മേല്‍പ്പുരയില്‍ ഷീറ്റ് സ്ഥാപിക്കാനിരിക്കുന്നതിനിടയിലാണ് സംഭവം. ഏകദേശം 40,000 രൂപയുടെ നഷ്ടം … Read More

എസ്.എന്‍.ഡി.പി ശ്മശാനത്തിന്റെ ഷെഡ്ഡ് തകര്‍ത്തു-സംഭവം പൂമംഗലത്ത്

തളിപ്പറമ്പ്: എസ്.എന്‍.ഡി.പി ശ്മശാനത്തിലെ ഷെഡ്ഡ് സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു. പൂമംഗലം യു.പി സ്‌ക്കൂളിന് സമീപം കാഞ്ഞിരങ്ങാട് റോഡിലെ ശ്മശാനത്തില്‍ നിര്‍മ്മാണമാരംഭിച്ച ഷെഡ്ഡാണ് ഇന്നലെ രാത്രി പൂര്‍ണ്ണമായും ഇടിച്ചുനിരത്തിയത്. ഇന്ന് മേല്‍പ്പുരയില്‍ ഷീറ്റ് സ്ഥാപിക്കാനിരിക്കുകയായിരുന്നു. എസ്.എന്‍.ഡി.പി.പൂമംഗലം ശാഖയുടെ സ്വന്തമായുള്ള ഈ സ്ഥലത്ത് നേരത്തെ ശ്മശാനം … Read More

വാട്ടര്‍ അതോറിറ്റി പൂമംഗലം ആലയാട്ട് പ്രദേശത്തുള്ളവരെ ദ്രോഹിക്കുന്നതായി പരാതി

    പൂമംഗലം: വാട്ടര്‍ അതോറിറ്റി പൂമംഗലം ആലയാട്ട് പ്രദേശത്തുള്ളവരെ ദ്രോഹിക്കുന്നതായി പരാതി. കുറുമാത്തൂര്‍ പഞ്ചായത്ത് പൂമംഗലം ആലയാട്ട് പ്രദേശത്ത് ആഴ്ചകളായി വാട്ടര്‍ അതോറിറ്റി കുടിവെള്ള വിതരണം നിര്‍ത്തിവെച്ചിട്ടാണുള്ളത്. വലിയ പൈപ്പ് ലീക്കൊന്നും ഇല്ലാത്ത പ്രദേശത്ത് ലൈന്‍ ഓഫാക്കി ഇടുകയും വെള്ളം … Read More