ഭാര്യയോട് വഴക്കിട്ട്-വീടിന് തീവെച്ച ഭര്‍ത്താവ് അറസ്റ്റില്‍.

ഉദിനൂര്‍: ഭാര്യയോട് വഴക്കിട്ട് താമസിക്കുന്ന വീട് തീവെച്ച് നശിപ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ഉദിനൂര്‍ മാച്ചിക്കാട്ടെ കുന്നത്ത് വീട്ടില്‍ കെ.അജീഷിനെയാണ്(37) ചന്തേര പോലീസ് അറസറ്റ് ചെയ്തത്. ഇന്നലെ ഉച്ചക്ക് 1.30 നായിരുന്നു സംഭവം. ഭാര്യ സി.ദീപയുടെ(37)പരാതിയിലാണ് കേസ്. 2012 മെയ്-1 ന് വിവാഹിതരായ … Read More

42 ലക്ഷത്തോളം രൂപ തട്ടിയെടുത്തു-മലപ്പട്ടം സ്വദേശിക്കെതിരെ കേസ്.

കണ്ണൂര്‍: ജോലി ചെയ്യുന്ന സ്ഥാപനത്തെ വഞ്ചിച്ച് 42 ലക്ഷത്തോളം രൂപ തട്ടിയെടുത്ത മലപ്പട്ടം സ്വദേശിക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് വഞ്ചന കുറ്റത്തിന് കേസെടുത്തു. അടിച്ചേരിയിലെ ഗംഗാധരന്റെ മകന്‍ കൂവക്കര വീട്ടില്‍ കെ.ഗിരീഷിന്റെ പേരിലാണ് കേസ്. 2021 മുതല്‍ കണ്ണൂര്‍ കണ്ണോത്തിലെ FACET … Read More

പണം നിക്ഷേപിച്ചവര്‍ വിഡ്ഡികളായി-മാനവ് ഏകതാ ചാരിറ്റബിള്‍ സൊസൈറ്റിയും മുങ്ങി-ഒന്‍പത് പേര്‍ക്കെതിരെ കേസ്.

കണ്ണൂര്‍: മാനവ് ഏകതാ ചാരിറ്റബിള്‍ സൊസൈറ്റി പണം തട്ടിയെടുത്ത് മുങ്ങിയതായ പരാതിയില്‍ പ്രസിഡന്റും ഭാരവാഹികളും ഉള്‍പ്പെടെ 9 പേര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. മരക്കാര്‍കണ്ടി പൗര്‍ണമിയിലെ കെ.ജീജ, തെക്കി ബസാറിലെ സൊസൈറ്റി പ്രസിഡന്റ് കെ.സതീശന്‍, വൈസ് പ്രസിഡന്റ് ശിവദാസ്, സെക്രട്ടെറി … Read More

ആശുപത്രി പ്രവര്‍ത്തനം വിലയിരുത്തി-തുടര്‍സമരം തല്‍ക്കാലം നിര്‍ത്തിവെച്ചു-അഡ്വ.രാജീവന്‍ കപ്പച്ചേരി

തളിപ്പറമ്പ്: പ്രസവവാര്‍ഡ് അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട സമരം തല്‍ക്കാലം നിര്‍ത്തിവെച്ചതായി ഡി.സി.സി ജന.സെക്രട്ടെറി അഡ്വ.രാജീവന്‍ കപ്പച്ചേരി. ഇന്ന് രാവിലെ ആശുപത്രി സന്ദര്‍ശിച്ച് ആര്‍.എം.ഒ, ലേ സെക്രട്ടെറി എന്നിവരുമായി നിലവിലുള്ള അവസ്ഥ ചര്‍ച്ച ചെയ്തശേഷമാണ് തീരുമാനം. താല്‍ക്കാലികമായി ഗൈനക്കോളജി വിഭാഗത്തില്‍ പുതിയ ഡോക്ടര്‍ ചുമതലയേറ്റിട്ടുണ്ട്. … Read More

ഭാര്യയോടുള്ള വിരോധത്തിന് വീട് കത്തിച്ച ഭര്‍ത്താവ് അറസ്റ്റില്‍

ഉദിനൂര്‍: ഭാര്യയോടുള്ള വിരോധത്തിന് താമസിക്കുന്ന വീടിന് തിവെച്ച ഭര്‍ത്താവ് അറസ്റ്റില്‍. ഉദിനൂര്‍ മാച്ചിക്കാട്ടെ കുന്നത്ത് വീട്ടില്‍ കെ.അജീഷിനെയാണ്(37) ചന്തേര പോലീസ് അറസറ്റ് ചെയ്തത്. ഇന്ന് ഉച്ചക്ക് 1.30 നായിരുന്നു സംഭവം. ഭാര്യ സി.ദീപയുടെ(37)പരാതിയിലാണ് കേസ്. 2012 മെയ്-1 ന് വിവാഹിതരായ ഇരുവരും … Read More

പോലീസിനെ ബോംബെറിഞ്ഞ കേസില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ നിരപരാധികള്‍-18 പേരെയും വെറുതെവിട്ടു.

പയ്യന്നൂര്‍: പോലീസിനെ ബോംബെറിന്ന് കൊലപ്പെടുത്തുവാന്‍ ശ്രമിച്ചു എന്ന കേസില്‍ പ്രതികളായ കോരന്‍പീടികയിലെ 18 മുസ്ലിംലീഗ് പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു. പരിയാരം പോലീസ് രജിസ്ട്രര്‍ ചെയ്ത കേസിലാണ് പയ്യന്നൂര്‍ അസി.സെഷന്‍സ് കോടതി ജഡ്ജ് എം.എസ്.ഉണ്ണികൃഷ്ണന്‍ വെറുതെ വിട്ടത്. 2010 മെയ്-29 നാണ് … Read More

സ്വര്‍ണവിലയില്‍ ഇന്നും മുന്നേറ്റം-പവന് 63,760 രൂപ, ഇന്ന് കൂടിയത് 240 രൂപ.

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്നും മുന്നേറ്റം. ഇന്നലെ 400 രൂപ വര്‍ധിച്ച സ്വര്‍ണവില ഇന്ന് 240 രൂപയാണ് ഉയര്‍ന്നത്. 63,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് വര്‍ധിച്ചത്. 7970 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. … Read More

പൂവന്‍ അങ്ങനെ കൂവണ്ട-കൂട് മാറ്റണം-ആര്‍.ഡി.ഒ.

കൊല്ലം: പൂവന്‍ കോഴി കൂവുന്നത് ശല്യമാണെന്ന പരാതിയില്‍ കൂടുമാറ്റാന്‍ ആര്‍ഡിഒയുടെ ഉത്തരവ്. അടൂര്‍ പള്ളിക്കല്‍ ആലുംമൂട് പ്രണവത്തില്‍ രാധാകൃഷ്ണക്കുറുപ്പാണ് പരാതിക്കാരന്‍. ഇദ്ദേഹത്തിന്റെ അയല്‍വാസി കൊച്ചുതറയില്‍ അനില്‍കുമാറിന്റെ വീടിന് മുകള്‍ നിലയിലെ കോഴിക്കൂട് മാറ്റണമെന്നാണ് അടൂര്‍ ആര്‍ഡിഒ ബി.രാധാകൃഷ്ണന്‍ ഉത്തരവിട്ടത്. പുലര്‍ച്ചെ മൂന്ന് … Read More

കാര്‍ തരാമെന്ന് വാഗ്ദാനം ചെയ്ത് ആലക്കോട് സ്വദേശിയുടെ ആറര ലക്ഷം തട്ടിയെടുത്തതായി പരാതി.

ആലക്കോട്: കാര്‍ തരാമെന്ന് വാഗ്ദാനം ചെയ്ത് ആറരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഒ.എല്‍.എക്‌സില്‍ 12.5 ലക്ഷം രൂപ വിലയുള്ള കാര്‍ വില്‍പ്പനക്കുണ്ടെന്ന് പരസ്യം നല്‍കിയ ഗുരുവായൂര്‍ വടക്കന്‍ തുള്ളിയില്‍ വീട്ടില്‍ ആരോമല്‍ രാജ്, പിതാവ് വി.വി.രാജു എന്നിവര്‍ക്കെതിരെയാണ് ആലക്കോട് പോലീസ് കേസെടുത്തത്. … Read More

യുവതി ദുരൂഹസാഹചര്യത്തില്‍ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു. പരാതിയുമായി ബന്ധുക്കള്‍

തളിപ്പറമ്പ്: യുവതി ദുരൂഹസാഹചര്യത്തില്‍ ഭര്‍തൃവീട്ടിലെ ബെഡ്‌റൂമില്‍ തൂങ്ങിമരിച്ചു. കാസര്‍ഗോഡ് വലിയപറമ്പ് പടന്നക്കടപ്പുറത്തെ ബീച്ചാരക്കടവ് കളത്തില്‍ പുരയില്‍ വീട്ടില്‍ സുനില്‍-ഗീത ദമ്പതികളുടെ മകള്‍ നിഖിത(20)ആണ് മരിച്ചത്. ആന്തൂര്‍ നഗരസഭയില്‍ നണിച്ചേരിയിലെ വൈശാഖിന്റെ ഭാര്യയാണ്. തളിപ്പറമ്പ് ലൂര്‍ദ്ദ് നേഴ്‌സിംഗ് കോളേജില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ കോഴ്‌സിന് … Read More