തളിപ്പറമ്പ്: കൃത്രിമരേഖയുണ്ടാക്കി ഫെഡറല്‍ബാങ്ക് തളിപ്പറമ്പ് ശാഖയില്‍ നിന്ന് നാല് ഇടപാടുകാരുടെ 1.27 കോടി രൂപ തട്ടിയെടുത്ത സ്‌കെയില്‍ വണ്‍ ഓഫീസറുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
ഇടുക്കി തൊടുപുഴ വെങ്ങാലൂരിലെ ഉദയഭവനില്‍ എം.അനൂപ്കൃഷ്ണന്റെ(29)പേരിലാണ് കേസ്.
അനൂപ്കൃഷ്ണന്‍ തളിപ്പറമ്പ് ശാഖയില്‍ ആയിരിക്കെ ബാങ്ക് രേഖകള്‍ കൃത്രിമമായി ഉണ്ടാക്കി നാല് ഇടപാടുകാര്‍ക്ക് നല്‍കി അവരെ വിശ്വാസവഞ്ചന നടത്തി കൂടുതല്‍ ലാഭം ഉണ്ടാക്കിതരാമെന്ന് വിശ്വസിപ്പിച്ച് 1.27 കോടി രൂപ അവരുടെ അക്കൗണ്ടില്‍ നിന്ന് അനുപ്കൃഷ്ണന്റെ അക്കൗണ്ടിേലക്ക് ട്രാന്‍സ്ഫര്‍ ചെയ്യിപ്പിക്കുകയായിരുന്നു.
2025 ജനുവരി മുതല്‍ 2026 ഫെബ്രുവരി വരെയാണ് തട്ടിപ്പ് നടന്നത്.
ഫെഡറല്‍ ബേങ്ക് തളിപ്പറമ്പ് ശാഖ മാനേജര്‍പാലകുളങ്ങര ഗൗരീനന്ദനംവീട്ടില്‍ പി.വി.ആദര്‍ശിന്റെ(39)പരാതിയിലാണ് കേസ്.