എരിപുരത്ത് കണ്ടെയ്‌നര്‍ ലോറിയും ഗ്യാസ് ലോറിയും കൂട്ടിയിടിച്ചു; കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിലെ എരിപുരം ഭാഗത്ത് ഇന്ന് പുലര്‍ച്ചെ 5.30 നുണ്ടായ വാഹനാപകടത്തില്‍ കാബിനില്‍ കുടുങ്ങിയ കണ്ടെയ്‌നര്‍ ലോറി ഡ്രൈവറെ പയ്യന്നൂര്‍ അഗ്‌നിരക്ഷാസേന ഹൈഡ്രോളിക് സ്‌പ്രെഡര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തി. കണ്ണൂരില്‍ നിന്ന് പയ്യന്നൂര്‍ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ആര്‍.ജെ-14 ജി.കെ. 7126 … Read More

എം.ഡി.എം.എയുമായി പഴയങ്ങാടി സ്വദേശി പറശിനിക്കടവില്‍ പിടിയിലായി.

പറശിനിക്കടവ്: എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയില്‍. പഴയങ്ങാടി മെഹന്‍ മന്‍സിലില്‍(കണ്ടോത്ത് വീട്) അബ്ദുള്‍റസാക്കിന്റെ മകന്‍ കെ.മുഹമ്മദ് റഹീസ്(24)നെയാണ് പിടികൂടിയത്. ഇയാളില്‍ നിന്ന് 1200 രൂപ വിലവരുന്ന 0.1908 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഇന്നലെ (ജൂലായ്-4 ന്) വൈകുന്നേരം 9 ന് പറശിനിക്കവ് … Read More

ഭര്‍ത്താവും ഉമ്മയും സഹോദരിമാരും ചേര്‍ന്ന് പീഡിപ്പിച്ചതായ പരാതിയില്‍ പഴയങ്ങാടി പോലീസ് നാലുപേര്‍ക്കെതിരെ കേസെടുത്തു

പഴയങ്ങാടി: ഭര്‍ത്താവും ഉമ്മയും സഹോദരിമാരും ചേര്‍ന്ന് പീഡിപ്പിച്ചതായ പരാതിയില്‍ പഴയങ്ങാടി പോലീസ് നാലുപേര്‍ക്കെതിരെ കേസെടുത്തു. മാട്ടൂലിലെ അബ്ദുള്‍ ഷൂക്കൂര്‍(49), ഖദീജ, മുംതാസ്, ഹസീന എന്നിവരുടെ പേരിലാണ് കേസ്. മാട്ടൂല്‍സൗത്ത് ബദറു പള്ളിക്ക് സമീപം കീറ്റുക്കണ്ടി വീട്ടില്‍ റസീനയുടെ(40)പരാതിയിലാണ് കേസ്. 2000 ജനുവരി … Read More

അപകടകരമായ വിധത്തില്‍ ബസ് ഓടിച്ചു കയറ്റി, ഹോം ഗാര്‍ഡ് രക്ഷപ്പെട്ടത് തല നാരിഴക്ക്

പഴയങ്ങാടി: അപകടകരമായി തെറ്റായ ദിശയില്‍ ബസ് ഓടിച്ചു തടയാന്‍ ശ്രമിച്ച ഹോംഗാര്‍ഡ് രക്ഷപ്പെട്ടത് തലനാരിഴക്ക്. സംഭവത്തില്‍ അശ്രദ്ധമായും മനുഷ്യജീവന് അപായം വരുത്തുന്ന രീതിയിലും ബസ് ഓടിച്ചതിന് (കെഎല്‍-58 ഇ-4329 )ബ്രീസ് ബസിന്റെ ഡ്രൈവര്‍ക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകീട്ട് 5:10 … Read More

ചുവപ്പ് നല്‍കുന്ന കരുത്തും അത്മവിശ്വാസവും മറ്റൊരു നിറത്തിനും നല്‍കാനാവില്ല-ചുവന്ന ബാബു.

പിലാത്തറ: എത്രവലിയ ആള്‍ക്കൂട്ടത്തില്‍ നിന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി.ബാബു പഴയങ്ങാടിയെ വേറിട്ടു നിര്‍ത്തുന്നത് ആ ചുവന്ന ഷര്‍ട്ടും തൊപ്പിയുമാണ്. കഴിഞ്ഞ 20 വര്‍ഷമായി ഈ നിറമണിഞ്ഞല്ലാതെ ബാബുവിനെ ആരും കണ്ടിട്ടില്ല. ഷര്‍ട്ടിനടിയല്‍ ധരിക്കുന്ന ബനിയന്‍ പോലും ചുവപ്പാണ്. എന്തുകൊണ്ട് ചുവപ്പ് എന്ന … Read More

ഖദീജ മെഡിക്കല്‍സിനെതിരെ നാട്ടുകാരുടെ കടുത്ത പ്രതിഷേധം- ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

പഴയങ്ങാടി: എട്ടുമാസംപ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നല്‍കിയ പഴയങ്ങാടിയിലെ ഖദീജ മെഡിക്കല്‍സിനെതിരെ നാട്ടുകാരുടെ കടുത്ത പ്രതിഷേധം. ഇന്ന് മെഡിക്കല്‍ ഷോപ്പില്‍ ഡ്രഗ്സ്സ് കണ്‍ട്രോള്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. വ്യാഴാഴ്ച രാവിലെയാണ് കഴിഞ്ഞദിവസത്തെ പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയത്. പരിശോധന വൈകിട്ട് … Read More

എരിപുരത്ത് കാറിടിച്ച് വഴിയാത്രകാരി മരിച്ചു.

പഴയങ്ങാടി: എരിപുരത്ത് കാറിടിച്ച് വഴിയാത്രകാരി മരിച്ചു. വി.വി.ഭാനുമതി(58)ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. സൊസൈറ്റിയില്‍ പാല്‍ വിതരണം കഴിഞ്ഞ് റോഡ് മുറിച്ച് കടക്കവേ ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ സ്ത്രീയെ 200 മീറ്ററോളം വലിച്ചിഴച്ചാണ് കാര്‍ നിന്നത്. ഭര്‍ത്താവ്: വിശ്വനാഥന്‍. മക്കള്‍: … Read More

പഴയങ്ങാടി പോസ്റ്റ്ഓഫീസില്‍ കള്ളന്‍കയറി.

പഴയങ്ങാടി: പഴയങ്ങാടി പോസ്റ്റ് ഓഫീസില്‍ മോഷണംശ്രമം, ഒന്നും നഷ്ടപ്പെട്ടില്ലെന്നാണ് പ്രാഥമിക വിവരം. എരിപുരത്തുള്ള പോസ്റ്റ് ഓഫീസിലാണ മോഷണശ്രമം നടന്നത്. പിറകിലെ ഗ്രില്‍സിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. ലോക്കറില്‍ ഒന്നേകാല്‍ ലക്ഷത്തോളം രൂപ ഉണ്ടായിരുന്നുവെങ്കിലും മോഷ്ടാവിന് ലോക്കര്‍ തുറക്കാന്‍ സാധിക്കാത്തതിനാല്‍ … Read More

തെറ്റായ വിവരം നല്‍കി തെരഞ്ഞെടുപ്പ് പ്രക്രിയ തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിന് കേസ്.

പഴയങ്ങാടി: മന:പൂര്‍വ്വം തെറ്റായ വിവരം നല്‍കി തെരഞ്ഞെടുപ്പ് പ്രക്രിയ തടസപ്പെടുത്താന്‍ ശ്രമിച്ചതിന് വോട്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാട്ടൂല്‍ സെന്‍ട്രലിലെ ഷൗക്കത്തലിക്കെതിരെയാണ് പഴയങ്ങാടി ഇന്‍സ്‌പെക്ടര്‍ ആനന്ദകൃഷ്ണന്‍ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ അനുമതിയോടെ കേസെടുത്തത്. ഇന്ന് രാവിലെ 7 നും 9.30 … Read More

മറിഞ്ഞ ടാങ്കറില്‍ നിന്നും പാചകവാതകം മാറ്റിത്തുടങ്ങി.

പഴയങ്ങാടി: പഴയങ്ങാടി പാലത്തിന് സമീപം ഇന്നലെ അപകടത്തില്‍ പെട്ട ബുള്ളറ്റ്ടാങ്കര്‍ ലോറിയില്‍ നിന്നും പാചകവാതകം മാറ്റുന്ന പ്രവൃത്തി പുരോഗമിക്കുന്നു. മൂന്ന് ടാങ്കറുകളാണ് ഇതിനായി എത്തിച്ചിട്ടുള്ളത്. അപകടത്തില്‍പെട്ട ടാങ്കര്‍ സുരക്ഷിതമായി റെയില്‍വെ മേല്‍പ്പാലത്തിന്റെ അടിഭാഗത്തേക്ക് എത്തിച്ചാണ് പാചകവാതകം മാറ്റിക്കൊണ്ടിരിക്കുന്നത്. പയ്യന്നൂര്‍ ഫയര്‍ സ്റ്റേഷന്‍ … Read More