കരിമ്പം ഫാമില്‍ മാങ്ങക്ക് പിടിയും വലിയും-വില്‍പ്പനയില്‍ മുമ്പന്‍ ചന്ദ്രക്കാരന്‍.

തളിപ്പറമ്പ്: കരിമ്പം ജില്ലാ കൃഷിതോട്ടത്തില്‍ മാങ്ങവാങ്ങാന്‍ വന്‍ ജനത്തിരക്ക്. ഒരു വിധത്തിലുള്ള കീടനാശിനികളും ഉപയോഗിക്കാതെ അന്നന്ന് പറിക്കുന്ന മാങ്ങകള്‍ അന്നുതന്നെ വില്‍പ്പന നടത്തുന്ന ഇവിടെ രാവിലെ വില്‍പ്പന കൗണ്ടര്‍ തുറക്കുന്നതിന് മുമ്പായി തന്നെ ആളുകള്‍ ക്യൂവിലാണ്. ബ്രിട്ടീഷുകാര്‍ നട്ടുവളര്‍ത്തിയ അറുപത് ഇനം … Read More

പാചകവാതകത്തിന് എത്രവിലകൂടിയാലും ഒറവങ്കര ഹോട്ടല്‍ പൂട്ടില്ല, വിലയും കൂട്ടില്ല.

തളിപ്പറമ്പ്: പാചകവാതകത്തിന് എത്ര വിലകൂടിയാലും ക്ഷാമമുണ്ടായാലും പാണപ്പുഴയിലെ ഒറവങ്കര ഹോട്ടലിന് യാതൊരു പ്രശ്‌നങ്ങളുമില്ല. ഒറവങ്കര ഭഗവതി ക്ഷേത്രത്തിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ഈ ഹോട്ടലില്‍ പാചകത്തിന് പൂര്‍ണമായും ഉപയോഗിക്കുന്നത് വിറകാണ്. പാണപ്പുഴയിലെ ദമ്പതികളായ ടി.വി.രഞ്ജിത്തും കെ.പ്രസീലയുമാണ് ഹോട്ടലിന്റെ നടത്തിപ്പുകാര്‍. 10 വര്‍ഷം മുമ്പ് … Read More

കേരളത്തില്‍ വരാന്‍പോകുന്നത് തൂക്ക് നിയമസഭ-സി.വി.ദയാനന്ദന്‍

2026 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുനിയമസഭയാവും വരാന്‍ പോകുന്നതെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ സി.വി.ദയാനന്ദന്‍. രാഷ്ട്രീയത്തിലെ ധാര്‍മ്മികത തീരെ ഇല്ലാതായ ഒരു തിരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്നും അദ്ദേഹം പറഞ്ഞു. എങ്ങിനെയെങ്കിലും ജയിക്കുകയും ഭരിക്കുകയും ചെയ്യണം എന്ന ഒരൊറ്റ ചിന്തയിലാണ് … Read More

കരിപ്പത്ത് കോവിലകത്തിന്റെ ആസ്ഥാനകുളം മൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷം നവീകരിക്കുന്നു.

തളിപ്പറമ്പ്: കരിപ്പത്ത് കോവിലകത്തിന്റെ ചരിത്രമുറങ്ങുന്ന ആസ്ഥാനകുളം മൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷം നവീകരിക്കുന്നു. 1904 ല്‍ മലബാര്‍ ജില്ലയിലെ ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ മദ്രാസ് പ്രസിഡന്‍സി മുന്‍കൈയെടുത്ത് കരിമ്പം ജില്ലാ കൃഷിഫാം ആരംഭിച്ചകാലത്ത് കൃഷിയാവശ്യങ്ങള്‍ക്കുള്ള ജലം ശേഖരിക്കാനാണ് ഈ കുളം ഉപയോഗിച്ചിരുന്നത്. എന്നാല്‍ പിന്നീട് … Read More

റവന്യൂ ദൈവങ്ങള്‍ കണ്ണ്തുറക്കുന്നത് കാത്ത് ഭാര്‍ഗവി രോഗക്കിടക്കയില്‍

തളിപ്പറമ്പ്: ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടില്‍ കഴിഞ്ഞ ഏഴ് മാസങ്ങളായി രോഗിയായ ഒരു വയോധിക റവന്യൂ ദൈവങ്ങള്‍ കണ്ണ്തുറക്കുന്നത് കാത്ത് കിടക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തളിപ്പറമ്പ് താലൂക്കിലെ കൂവേരി വില്ലേജിലെ ബാലന്‍-ഭാര്‍ഗവി ദമ്പതികള്‍ക്ക് … Read More

തളിപ്പറമ്പിന് ആര് മണികെട്ടും? 2026 ല്‍ 1970 ആവര്‍ത്തിക്കുമോ-ആകാംക്ഷയോടെ തളിപ്പറമ്പ്

തളിപ്പറമ്പ് അസംബ്ലി മണ്ഡലത്തെപറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത പേരാണ് സി.പി.ഗോവിന്ദന്‍ നമ്പ്യാരുടെ പേര്. 1970 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കെ.പി.രാഘവപൊതുവാളിനെ തോല്‍പ്പിച്ച് നിയമസഭയിലെത്തിയ ഏക കോണ്‍ഗ്രസ് നേതാവ്. അതിനുശേഷം ഇന്നേവരെ ഒരു കോണ്‍ഗ്രസ് നേതാവ് തളിപ്പറമ്പില്‍ നിന്നും നിയമസഭയില്‍ എത്തിയിട്ടില്ല. … Read More

ആരാവും കല്യാശേരിയില്‍-? ടി.വി.രാജേഷിന്റെ പേരിന് മുന്‍തൂക്കം.

2026 മെയ് മാസത്തില്‍ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണ്. പത്ര-ദൃശ്യ മാധ്യമങ്ങളില്‍ ആരായിരിക്കും സ്ഥാനാര്‍ത്ഥികള്‍ എന്ത് സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പരന്നൊഴുകുകയാണ്. ഇന്ന് മുതല്‍ എല്ലാ ദിവസവും ഞങ്ങള്‍ ജില്ലയിലെ നിയമസഭ മണ്ഡലങ്ങളേക്കുറിച്ച് വിലയിരുത്തുകയാണ്. നിലവിലുള്ള എം.എല്‍.എമാരുടെ പ്രകടനങ്ങളും അവരുടെ നേട്ടങ്ങളും കോട്ടങ്ങളും … Read More

തിരികെയെത്തിക്കണം നമ്മുടെ ധര്‍മ്മാശുപത്രികളെ-

ആരോഗ്യമേഖലയില്‍ ഇടതുപക്ഷം കേരളത്തെ വമ്പന്‍ കുതിച്ചുചാട്ടത്തിലെത്തിച്ചതായി മുഖ്യമന്ത്രി പലപ്പോഴായി ഊറ്റം കൊള്ളുന്നത് കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. അതേക്കുറിച്ചാണ് ഇന്നത്തെ മുഖംനോക്കാതെ ചര്‍ച്ച ചെയ്യുന്നത്. ഭരണവിരുദ്ധ വികാരത്തെ മാത്രം ആശ്രയിക്കാതെ ഭരണം പിടിക്കാന്‍ ബദല്‍വഴികള്‍ തേടാനുള്ള കോണ്‍ഗ്രസ് നീക്കത്തെക്കുറിച്ച് സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന … Read More

കയ്യത്ത് നാഗത്തില്‍ ധനുമാസ ആയില്യത്തിന് അഭൂതപൂര്‍വ്വമായ തിരക്ക്

ഗോപി കൂവോട് തളിപ്പറമ്പ്: ധനുമാസത്തിലെ ആയില്യദിനത്തോടനുബന്ധിച്ച് തളിപ്പറമ്പിനടുത്ത കയ്യത്ത് നാഗം ക്ഷേത്രത്തില്‍ ഇന്നലെ ഭക്തജനങ്ങളുടെ അഭൂപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ സാധാരണ ദിവസങ്ങളേക്കാള്‍ തിരക്ക് കുറവായിരുന്നുവെങ്കിലും, ഉച്ചയോടെ ജനങ്ങള്‍ ഒഴുകിയെത്തി. വൈകുന്നേരത്തോടെ തിരക്ക് അതിരൂക്ഷമായി വര്‍ധിക്കുകയും രാത്രി വൈകുവോളം തുടരുകയും ചെയ്തു. … Read More

പി.ടി.-യെന്ന പ്രകാശ ഗോപുരം —————————- സി.കെ. സായൂജ് (കണ്ണൂര്‍)

കേരള രാഷ്ട്രീയത്തില്‍ സ്വന്തമായ നിലപാടുകള്‍ കൊണ്ടും, സവിശേഷമായ വ്യക്തിത്വം കൊണ്ടും പുതിയ രാഷ്ട്രീയ സംസ്‌കാരം രൂപപ്പെടുത്തിയ രാഷ്ട്രീയ നേതാവായിരുന്നു ‘പി.ടി.’ എന്ന രണ്ടക്ഷരത്താല്‍ രാജ്യമൊട്ടാകെ അറിയപ്പെട്ടിരുന്ന ‘പി.ടി. തോമസ്’. ഞങ്ങളുടെ തലമുറിയുടെ വഴി കാട്ടിയായിരുന്ന പ്രിയ നേതാവ് വിടപറഞ്ഞിട്ട് നാലു വര്‍ഷമാകുന്നു. … Read More