വ്യാജസ്വര്‍ണം പണയം വെച്ച് നടുവില്‍ ബാങ്കില്‍ നിന്ന് പതിനൊന്ന് ലക്ഷം രൂപ തട്ടിയെടുത്തു

ആലക്കോട്: വ്യാജസ്വര്‍ണം പണയം വെച്ച് നടുവില്‍ ബാങ്കില്‍ നിന്ന് പതിനൊന്ന് ലക്ഷം രൂപ തട്ടിയെടുത്ത ഉളിക്കല്‍ സ്വദേശിയുടെ പേരില്‍ പോലീസ് കേസെടുത്തു.

വട്ട്യാംതോട്ടിലെ എണ്ണക്കുടം പുവത്തിങ്കല്‍ എ.പി.ടോമിയുടെ മകന്‍ ഇ.ജെ.നിതിന്റെ പേരിലാണ് ആലക്കോട് പോലീസ് കേസെടുത്തത്.

നടുവില്‍ സര്‍വീസ് സഹകരണ ബാഹ്കിന്റെ മണക്കടവ് ബ്രാഞ്ച് മാനേജര്‍ ബി.അബ്ദുല്‍നാസറിന്റെ പരാതിയിലാണ് കേസ്.

ജൂണ്‍-6 ന് 24.8 ഗ്രാം വ്യാജ സ്വര്‍ണപണ്ടം പണയംവെച്ച് 2,54,000 രൂപയും ജൂണ്‍-12 ന് 49.5 ഗ്രാം വ്യാജ സ്വര്‍ണം പണയംവച്ച് 4,82,600 രൂപയും ജൂണ്‍-26 ന് 39 ഗ്രാം വ്യാജ സ്വര്‍ണം പണയംവെച്ച് 4,09,500 രൂപയും ഉള്‍പ്പെടെ 11,46,100 രൂപ ബാങ്കിനെ ചതി ചെയ്തതായ പരാതിയിലാണ് കേസ്.