വിസ്മയപാര്‍ക്ക് മാനേജ്‌മെന്റിനെതിരെ കേസ്. റെയിഡിനിടെ അപകടം, വയനാട് സ്വദേശിക്ക് പരിക്കേറ്റു.

തളിപ്പറമ്പ്: വിസ്മയ പാര്‍ക്കിലെ റെയിഡായ ഫാമിലി ട്രെയിനില്‍ സഞ്ചരിച്ചയാള്‍ക്ക് ട്രെയിന്‍ മറിഞ്ഞ് പരിക്കേറ്റ സംഭവത്തില്‍ പാര്‍ക്ക് മാനേജ്‌മെന്റിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

വയനാട് നല്ലൂര്‍നാട് ദ്വാരക സെന്റ് ജോസഫ്‌സ് ചര്‍ച്ചിന് സമീപം പിലാപ്പിള്ളില്‍ വീട്ടില്‍ പി.മാത്തച്ചന്‍(59)ന്റെ പരാതിയിലാണ് കേസ്.

2026 ഏപ്രില്‍-18 ന് രാവിലെ 11 ന് പറശിനിക്കടവ് വിസ്മയ പാര്‍ക്കിലെത്തിയ മാത്തച്ചന്‍ ഇവിടെയുള്ള ഫാമിലി ട്രെയിന്‍ എന്ന റെയിഡില്‍ കയറിയപ്പോള്‍

മനുഷ്യജീവന് അപകടം സംഭവിക്കുന്ന വിധത്തില്‍ റെയിഡ് അശ്രദ്ധമായി കൈകാര്യം ചെയ്തത് മൂലം ട്രെയിന്‍ മറിഞ്ഞ് മാത്തച്ചന് പരിക്കേല്‍ക്കുകയും കാല്‍വിരലിന്റെ എല്ല്‌പൊട്ടി ഗുരുതരാവസ്ഥയിലാവുകയും ചെയ്തു.

ജൂലൈ-16 ന് തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെത്തി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമികാന്വേഷണം നടത്തിയ പോലീസ് സംഭവം നടന്നതാണെന്ന് വ്യക്തമായതിനാലാണ് കേസെടുത്തത്.