സംഘം ചേര്‍ന്ന് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ചതി ചെയ്ത് അന്യായമായി പണം തട്ടിയെടുക്കണമെന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിച്ചുവരുന്ന ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് രഹസ്യവിരം ലഭിച്ചതിനെ
തുടര്‍ന്ന് പരിയാരം എസ്.ഐ കെ.സത്യന്‍, സൈബര്‍സെല്‍ എക്‌സ്‌പെര്‍ട്ട് എ.എസ്.ഐ അരുണ്‍കുമാര്‍, സി.പി.ഒ രേഷ്മ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ 6.30 ന് സി.എം.നഗറിലെ വീട്ടിലെത്തിയത്.
ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്തി പണമുണ്ടാക്കാമെന്ന വളപട്ടണം സ്വദേശിയും സുഹൃത്തുമായ കെ.പി.മുഹമ്മദ്അസീംഅലി ട്രേഡിംഗ് ജോവന്‍ പോളിന്റെ ബാങ്ക് അക്കൗണ്ടും മറ്റും ഉപയോഗിച്ച് ട്രേഡിംഗ് നടത്തിയതാണെന്നും
2026 ഏപ്രില്‍ 6 ന് എ.ടി.എം വഴി പിന്‍വലിച്ച പണം അസീംഅലിയുടെ അക്കൗണ്ടില്‍ ഇട്ടുകൊടുത്തിട്ടുണ്ടെന്നും ഇയാള്‍ മൊഴി നല്‍കി.