മരം പൊട്ടിവീണ് പരിക്കേറ്റ വ്യാപാരി മരണപ്പെട്ടു, സംഭവം രാമന്തളി പള്ളി മൈതാനിയില്‍

പയ്യന്നൂര്‍: പള്ളിമൈതാനിയില്‍ മരം പൊട്ടിവീണ് പരിക്കേറ്റ വ്യാപാരി മരണപ്പെട്ടു.

രാമന്തളി ശാദുലി പള്ളി മഹല്ലിലെ ചേനോത്ത് അങ്ങാടിയില്‍ ഇസ്മായില്‍(71)ആണ് മരിച്ചത്.

ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം.

പയ്യന്നൂര്‍ നാഷണല്‍ സ്റ്റോര്‍(തയ്യല്‍ മെഷീന്‍ വ്യാപാരം ബി.കെ.എം.ജംഗ്ഷന്‍ ) ഉടമയാണ്.

ഭാര്യ:സി.എച്ച്.ഹൈറുന്നിസ.

മക്കള്‍: സുഹൈല്‍, ജുസൈല, മുഹമ്മദ്.

മരുമക്കള്‍: ആയിഷ, ഷക്കീല്‍.

പിതാവ്: പരേതനായ ഇറയത്ത് മുഹമ്മദ് കുഞ്ഞി.

മാതാവ്: പരേതയായ സി.എ.ഹവ്വ ഉമ്മ.

സഹോദരങ്ങള്‍: ഇഖ്ബാല്‍, റാഫി, റംല റഹ്‌മാന്‍, നൂറുന്നിസ സലാം, പരേതരായ അബ്ദു റഹ്‌മാന്‍, ഇബ്രാഹിം, ഹസ്സന്‍.

കബറടക്കം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉച്ചക്ക് ശേഷം രാമന്തളി പള്ളിഖബര്‍സ്ഥാനില്‍