ഗവണ്‍മെന്റിന് പോലും ചെയ്യാനാവാത്ത കാര്യങ്ങളാണ് സന്നദ്ധ സംഘടനകള്‍ ചെയ്യുന്നത്-ടി.കെ.ഗോവിന്ദന്‍ എം.എല്‍.എ

തളിപ്പറമ്പ്: ഗവണ്‍മെന്റിന് പോലും ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങളാണ് സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന യംഗ് മൈന്‍ഡ്‌സ് ക്ലബ്ബ് പോലുള്ള സംഘടനകള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും, മാതൃകാപരമായ ഇത്തരം പ്രവര്‍ത്തങ്ങള്‍ ശ്ലാഘനീയമാണെന്നും ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ.

തളിപ്പറമ്പ് ടൗണ്‍ യംഗ് മൈന്‍ഡ്‌സ് ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ബിജു ജോസഫ് അദ്ധ്യക്ഷത വഹിച്ചു.

ഗ്രാന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.എം.സ്‌കറിയാച്ചന്‍ മുഖ്യപ്രഭാഷണം നടത്തി.

മുന്‍ ഏരിയ പ്രസിഡന്റ് ആന്റോ കെ.ആന്റണി പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

നിയുക്ത ഏരിയാ പ്രസിഡന്റ് മൈക്കിള്‍ കെ.മൈക്കിള്‍ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി.

തുടര്‍ന്ന് ടി.എസ്.ജയിംസ് പ്രസിഡന്റായി ചുമതല ഏറ്റെടുത്ത് കൊണ്ട് നയപ്രഖ്യാപനം നടത്തി.

ഇന്റര്‍നാഷണല്‍ പ്രസീഡിയം മെമ്പര്‍ ടി.കെ.രമേഷ് കുമാര്‍ സഞ്ജീവനി പാലിയേറ്റിവ് കെയറിനുള്ള വീല്‍ ചെയറുകള്‍ വിതരണം ചെയ്തു.

മദര്‍ ക്ലബ്ബ് പ്രസിഡന്റ് ഷിനോ ജോസ് ഫ്‌ളാഗ് പ്രസന്റേഷന്‍ നിര്‍വ്വഹിച്ചു.

പ്രിയ ഗോപാല്‍, പ്രകാശ് ജോണ്‍, സി. വി.വിനോദ് കുമാര്‍, ബിജു ഫ്രാന്‍സിസ്, കെ.വി.പ്രശാന്ത്, പി.പി.സൂരേഷ്, കൃഷ്ണകുമാര്‍, അനീഷ് തോണക്കര, സുനീഷ് തോമസ്, പ്രമോദ് അടുത്തില, എം.കെ.വേണുഗോപാല്‍, വി.പി.അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഫാദര്‍ ജോമോന്‍ ചെമ്പകശ്ശേരി സ്വാഗതവും പി.സി.സക്കറിയ നന്ദിയും പറഞ്ഞു.

ഭാരവാഹികളായി ടി.എസ്.ജയിംസ് (പ്രസിഡന്റ്), പ്രിയ ഗോപാല്‍ (സെക്രട്ടറി), പി.സി.സക്കറിയ (ട്രഷറര്‍) എന്നിവര്‍ സ്ഥാനമേറ്റെടുത്തു