പെരിങ്ങോത്ത് രണ്ട് ചീട്ടുകളി സംഘങ്ങളിലെ 7 പേര്‍ പോലീസ് പിടിയില്‍.

പെരിങ്ങോം: പെരിങ്ങോത്ത് രണ്ട് ചീട്ടുകളി സംഘങ്ങള്‍ പോലീസ് പിടിയില്‍.

ഇന്നലെ വൈകുന്നേരം 5.50 ന് ഓടമൊട്ടയിലെ ചെങ്കല്‍ പണക്ക് സമീപം വെച്ച് പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന രണ്ടുപേര്‍ പോലീസ് പിടിയില്‍,

സംഘത്തിലെ മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടു.

പെരുവാമ്പയിലെ പുതിയടത്ത് വളപ്പില്‍ പി.വി.നസീര്‍(46). കുറ്റൂര്‍ ചട്യോളിലെ പുല്ലായിക്കൊടി വീട്ടില്‍ പി.വി.സന്തോഷ്(41) എന്നിവരാണ് പിടിയിലായത്.

പെരിങ്ങോം എസ്.ഐ കെ.ഖദീജയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.

ചീട്ടുകളി സംഘത്തില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു.

5100 രൂപ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

വൈകുന്നേരം 4.15 ന് നടന്ന മറ്റൊരു സംഭവത്തില്‍ പെരിങ്ങോം കുപ്പോളില്‍ വാട്ടര്‍ടാങ്കിന് സമൂപം ചീട്ടുകളിയില്‍ ഏര്‍പ്പെട്ട അഞ്ചംഗസംഘത്തെയും പോലീസ് പിടികൂടി.

ഉഴിച്ചിയിലെ പി.വി.ഹൗസില്‍ എസ്.അമീര്‍(50), പെരിങ്ങോം ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് സമീപത്തെ മുണ്ടയാട്ട് വീട്ടില്‍ എം.സുനില്‍(47), കടാംകുന്നിലെ പനയന്താന്‍ വീട്ടില്‍ പി.ഗിരീഷ്(46), കുപ്പോള്‍ കരയാല വീട്ടില്‍ കെ.വിനോദ്(46), ഉമ്മറപോയില്‍ കുരിയന്‍പ്ലാക്കല്‍ വീട്ടില്‍ കെ.കെ.മനോജ്(47) എന്നിവരാണ് പിടിയിലായത്.

ഇവരില്‍ നിന്ന് 2460 രൂപ പിടിച്ചെടുത്തു.

സീനിയര്‍ സി.പി.ഒമാരായ സുധീഷ്, സനൂപ്, സി.പി.ഒ വിപിന്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.