ഡെസ്‌ക്കില്‍ മോശമായി എഴുതിയത് ചോദ്യം ചെയ്തതിന് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം-14 പേര്‍ക്കെതിരെ കേസ്

പെരിങ്ങോം: തന്നെക്കുറിച്ച് മോശമായ ഭാഷയില്‍ ഡെസ്‌ക്കില്‍ എഴുതിയത് ചോദ്യം ചെയ്തവിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ 14 സഹപാഠികള്‍ക്കെതിരെ കേസെടുത്തു. പെരിങ്ങോം ഗവ.കോളേജ് വിദ്യാര്‍ത്ഥി വയക്കര മച്ചിയിലെ നിരിച്ചന്‍ വീട്ടില്‍ ടി.അഭിജിത്തിനാണ്(19)മര്‍ദ്ദനമേറ്റത്. 28 ന് രാവിലെ 11.30 നായിരുന്നു സംഭവം. ശരണ്‍, വാസുദേവ്, അസാംസ്, … Read More

ഭാര്യയുടെ പല്ലടിച്ച് കൊഴിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസ്.

പെരിങ്ങോം: ഭാര്യയുടെ പല്ലടിച്ച് കൊഴിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ പേരില്‍ പോലീസ് കേസെടുത്തു. പുറക്കുന്ന് പെരുന്തട്ടയിലെ പടിഞ്ഞാറേവീട്ടില്‍ പി.വി.രാജേഷിന്റെ(40) പേരിലാണ് കേസ്. ഭാര്യ തിരുവനന്തപുരം തൈക്കാട് ജഗതിയിലെ കാരക്കാട്ട് ടി.സി 16/1085 കാര്‍ത്തിക വീട്ടില്‍ എം.പൂജ കൃഷ്ണന്റെ (29)പരാതിയിലാണ് കേസ്. വിവാഹശേഷം പുറക്കുന്നിലെ … Read More

പാതിവില തട്ടിപ്പ്- പെരിങ്ങോത്തും പരാതി-18,48,000 രൂപ തട്ടിയെടുത്തു.

പെരിങ്ങോം: പാതിവില തട്ടിപ്പില്‍ 30 പേരില്‍ നിന്നായി 18,48,000 രൂപ തട്ടിയെടുത്ത സംഭവത്തില്‍അനന്തുകൃഷ്ണന്‍, രാജാമണി, മഞ്ജുഷ എന്നിവര്‍ക്കെതിരെ പെരിങ്ങോം പോലീസ് കേസെടുത്തു. കാങ്കോല്‍ കുളവയലിലെ കല്ലേന്‍ വീട്ടില്‍ കെ.ജിഷയുടെ(37)പരാതിയിലാണ് കേസ്. 2024 ജൂലായ് 8 ന് 60,000 രൂപ സ്‌ക്കൂട്ടര്‍ ലഭിക്കുന്നതിനായി … Read More

വസന്തയുടെ ജീവിതത്തില്‍ വസന്തമെത്തിച്ച റവന്യൂ വകുപ്പിന് ബിഗ് സല്യൂട്ട്-

പെരിങ്ങോം: വസന്ത ഇനി സ്വന്തം ഭൂമിയുടെ ഉടമ. റവന്യൂ വകുപ്പിന്റെ ഫലപ്രദമായ ഇടപെടലാണ് പെരിങ്ങോം വില്ലേജിലെ മടക്കാംപൊയിലില്‍ താമസിക്കുന്ന അണമുഖം വസന്ത(60)ക്ക് പട്ടയം ലഭിക്കാന്‍ ഇടയാക്കിയത്. വസന്തയുടെ കൈവശമുണ്ടായിരുന്ന ഭൂമിക്ക് അനുവദിച്ച പട്ടയവും നികുതി അടച്ച രേഖയും ഫെബ്രുവരി 1 ന് … Read More

ഭര്‍ത്താവിനെതിരെ അപവാദപ്രചാരണം: ഭാര്യയുടെ പരാതിയില്‍ കേസ്.

പെരിങ്ങോം: ഭര്‍ത്താവിന് പരസ്ത്രീബന്ധമുണ്ടെന്ന് അപവാദം പ്രചരിപ്പിച്ച് സമൂഹമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തിയതിന് യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. പെരിങ്ങോം കുണ്ടുവാടിയിലെ പെരിേെങ്ങാത്ത് കൃഷ്ണന്‍നായുടെ മകന്‍ രാജേഷിന്റെ പേരിലാണ് പെരിങ്ങോം പോലീസ് കേസെടുത്തത്. കുണ്ടുവാടിയില്‍ രുടുംബസമേതം താമസിക്കുന്ന തുണ്ടത്തില്‍ വീട്ടില്‍ ടി.എന്‍.നിമിഷയുടെ(29) പരാതിയിലാണ് കേസ്. ആഗസ്ത്-1 … Read More

ഡി.വൈ.എഫ് ഐക്കാര്‍ എഴുതി നല്‍കുന്ന തുണ്ട് കടലാസ് എഫ്.ഐ.ആറിലേക്ക് പകര്‍ത്തിയെഴുതുന്ന പെരിങ്ങോത്തെ പോലീസ് നടപടി അവസാനിപ്പിക്കണം-അഫ്‌സല്‍ കുഴിക്കാട്.

പെരിങ്ങോം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്ന് പ്രചാരണം നടത്തിയെന്ന പേരില്‍ പെരിങ്ങോം പോലീസ് കേസെടുത്ത അഫ്‌സല്‍ കുഴിക്കാടിന്റെ പ്രതികരണം- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കരുതെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല, കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞാണ് കേസെടുത്തിരിക്കുന്നത്. കേസെടുത്ത വിവരം … Read More

വീടിനോട് ചേര്‍ന്ന വിറകുപുര കത്തിനശിച്ചു, രണ്ടരലക്ഷം നഷ്ടം.

പെരിങ്ങോം: വീടിനോട് ചേര്‍ന്ന വിറകുപുരക്ക് തീപിടിച്ചു, റബ്ബര്‍ഷീറ്റുകള്‍ ഉള്‍പ്പെടെ കത്തി നശിച്ച് രണ്ടരലക്ഷം രൂപയുടെ നഷ്ടം. പോളിങ്ങോം ഉമയംചാല്‍ ആറാം വാര്‍ഡിലെ തേക്കുംകാട്ടില്‍ ജോസഫ് സെബാസ്റ്റ്യന്റെ വീടിനോട് ചേര്‍ന്ന് വിറകുപുരക്കാണ് ഇന്നലെ വൈകുന്നേരം തീപിടിച്ചത്. എഴുപത് കിലോ റബ്ബര്‍ ഷീറ്റും നിരവധി … Read More

പെരിങ്ങോത്ത് ആള്‍ത്താമസമില്ലാത്ത പറമ്പില്‍ തീപിടുത്തം.

പെരിങ്ങോം: ആള്‍ത്താമസമില്ലാത്ത സ്വകാര്യവ്യക്തികളുടെ പറമ്പില്‍ തീപിടുത്തം. പെരിങ്ങോം നീലിരിങ്ങ റോഡിന് സമീപം വാര്‍ഡ് 14 ലെ എഴുത്തംപൊയില്‍ രഘു, ചിലക് എന്നിവരുടെയും തേര്‍ത്തല്ലി സ്വദേശിയുടെയും പറമ്പുകളിലാണ് ഇന്നലെ 2:30 ന് തീപിടിച്ചത്. സമീപവാസികള്‍ പെട്ടെന്നു തന്നെ അഗ്‌നിശമന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിനാല്‍ തീ … Read More

ചെറുപാറയില്‍ വീടിന്റെ അടുക്കളയും വീട്ടുപകരണങ്ങളും കത്തിനശിച്ചു, നാല് ലക്ഷം പ്രാഥമിക നഷ്ടം.

പെരിങ്ങോം: റബ്ബര്‍ ഉണക്കാനിട്ട ചിമ്മിനില്‍ നിന്ന് തീപടര്‍ന്ന് വീടിന്റെ അടുക്കളയും വീട്ടുപകരണങ്ങളും പൂര്‍ണമായി കത്തിനശിച്ചു, നാല് ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടം. ചെറുപാറയിലെ കുളത്തുങ്കല്‍ മാത്യു വര്‍ഗീസിന്റെ വീടിന്റെ അടുക്കളയാണ് കത്തിനശിച്ചത്. ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം. വീടിന്റെ അടുക്കളയുടെ ചിമ്മിനിയില്‍ … Read More

കിണറില്‍ വീണ പശുവിനെ രക്ഷപ്പെടുത്തി.

പെരിങ്ങോം: കിണറില്‍ വീണ പശുവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്തിലെ നെടുകുന്നിലെ കെ.സക്കറിയയുടെ വീട്ടുകിണറിലാണ് അദ്ദേഹത്തിന്റെ തന്നെ പശു അബദ്ധത്തില്‍ വീണത്. വിവരമറിഞ്ഞ് പെരിങ്ങോം അഗ്നിരക്ഷാ നിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ സി.ശശിധരന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് പശുവിനെ … Read More