കണ്ണൂര്‍: എന്‍.സി.പി സംസ്ഥാന നിര്‍വാഹക സമിതി അംഗവും മത്സ്യത്തൊഴിലാളി നേതാവുമായിരുന്ന ഹമീദ് ഇരിണാവിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി ഹമീദ് ഇരിണാവ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനവും പുരസ്‌കാര ആദര സമര്‍പ്പണവും സംഘടിപ്പിച്ചു.
കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം സംസ്ഥാന മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഹമീദ് ഇരിണാവ് പുരസ്‌കാരം മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് എ.പി.പ്രഭാകരന് മന്ത്രി സമ്മാനിച്ചു.
ട്രേഡ് യൂണിയന്‍ നേതാക്കളായ എസ്.ടി.യു ദേശീയ സെക്രട്ടറി എം.എ.കരീം, എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണന്‍, ഐ.എന്‍.എല്‍.സി സംസ്ഥാന പ്രസിഡന്റ് എം. ഉണ്ണികൃഷ്ണന്‍, നാഷണലിസ്റ്റ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ദുര്‍ഗാദാസ് എന്നിവരെ മന്ത്രി ആദരിച്ചു.
കോര്‍ഡിനേറ്റര്‍ അഡ്വ.അഖില്‍ പൊന്നാരത്ത് അധ്യക്ഷത വഹിച്ചു.
ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രദീപന്‍ തൈക്കണ്ടി സ്വാഗതവും കണ്‍വീനര്‍ റഫീഖ് പാണപ്പുഴ നന്ദിയും പറഞ്ഞു.
എന്‍.സി.പി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.വി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പ്രശാന്തന്‍, ഡി.സി.സി ജന.സെക്രട്ടറി ടി. ജയകൃഷ്ണന്‍, എന്‍.സി.പി മുന്‍ ജില്ലാ പ്രസിഡന്റ് രാമചന്ദ്രന്‍ തില്ലങ്കേരി, മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് പ്രശാന്തന്‍ മുരിക്കോളി, കോണ്‍ഗ്രസ് എസ് ജില്ലാ സെക്രട്ടറി രാജീവന്‍ കീഴ്ത്തള്ളി, എന്‍സിപി(എസ്) ജില്ലാ ജന.സക്രട്ടറിമാരായ പി.ടി.സുരേഷ് ബാബു, ഇ.കോമളം, കണ്ണൂര്‍ ബ്ലോക്ക് പ്രസിഡന്റ് കെ.കെ.രജിത്ത്, ഹമീദ് ഇരിണാവിന്റെ മകള്‍ ഷബ്ന ഷെറില്‍, സൂപ്പി എന്നിവര്‍ പ്രസംഗിച്ചു.