പിലാത്തറ: ചെറുതാഴം അമ്പലം റോഡ് മുത്തപ്പൻ മടപ്പുര പ്രതിഷ്ഠ കലശ തിരുവപ്പന മഹോത്സവം മെയ് 4, 5, 6 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
4 ന് രാവിലെ 9നും 10 നും ഇടയിൽ പ്രതിഷ്ഠ, വൈകുന്നേരം 4 ന് മലയിറക്കൽ 5 ന് കലവറ നിറക്കൽ ഘോഷയാത്ര, 6 ന് വെള്ളാട്ടം, രാത്രി 10 ന് കളിക്കപ്പാട്ട് 11 ന് വെള്ള കെട്ട്.
5ന് രാവിലെ 5 ന് അന്തിത്തിറ പുറപ്പാട്, 11 ന് അടിച്ചുതളി വെള്ളാട്ടം, നാലിന് മലയിറക്കൽ, വൈകുനേരം 6 ന് ഊട്ടും വെള്ളാട്ടം. രാത്രി 8 മുതൽ അന്നദാനം, 10 ന് അന്തിവേല, 10.15 ന് കളിക്കപ്പാട്ട്, 11 ന് കലശം എഴുന്നള്ളത്ത്, 11.30 ന് വെള്ളകെട്ട്.
6 ന് പുലർച്ചെ 5 ന് തിരുവപ്പന വെള്ളാട്ടം, ഉച്ചക്ക് 12 മുതൽ അന്നദാനം, മലകയറ്റൽ, വൈകുന്നേരം 6 ന് പ്രാദേശിക കലാപരിപാടികൾ.
വാർത്ത സമ്മേളനത്തിൽ പി.പി. രാജീവൻ, എം.വി. ഉണ്ണികൃഷ്ണൻ, കെ.വി.ലക്ഷ്മണൻ, കെ.വി. മനോജ്, പി. സന്തോഷ്, ഗോവിന്ദൻ മണ്ടൂർ എന്നിവർ പങ്കെടുത്തു.