Skip to content
പരിയാരം: കടയുടെ മുന്നില്‍ വാഹനം പാര്‍ക്ക്‌ചെയ്തതുമായി ബന്ധപ്പെട്ട വാക്തര്‍ക്കത്തില്‍ കടയില്‍ അതിക്രമിച്ചുകയറി ഒരു ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തുകയും
കടയുടമയുടെ ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
വെള്ളോറ കടവനാട്ടെ എന്‍.സി.കാഷ്യോക്കാണ്(46)പരിക്കേറ്റത്.
സംഭവത്തില്‍ വാടാട്ടെ ഷാജി ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് കേസ്.
ജൂലൈ-26 ന് വൈകുന്നേരം 6.45 നാണ് സംഭവം നടന്നത്.
അമ്മാനപ്പാറയില്‍ കാഷ്യോയുടെ ഭാര്യ നടത്തിവരുന്ന കടയുടെ മുന്നില്‍ ഷാജി വാഹനം പാര്‍ക്ക് ചെയ്തത് സംബന്ധിച്ച തര്‍ക്കത്തിനിടെയാണ് സംഭവം.
കടയിലേക്ക് അതിക്രമിച്ചു കടന്ന് നാശനഷ്ടം വരുത്തിയ പ്രതികള്‍ കാഷ്യോയെ മര്‍ദ്ദിക്കുകയും ചെയ്തു.