വിസ്മയപാര്‍ക്ക് മാനേജ്‌മെന്റിനെതിരെ കേസ്. റെയിഡിനിടെ അപകടം, വയനാട് സ്വദേശിക്ക് പരിക്കേറ്റു.

തളിപ്പറമ്പ്: വിസ്മയ പാര്‍ക്കിലെ റെയിഡായ ഫാമിലി ട്രെയിനില്‍ സഞ്ചരിച്ചയാള്‍ക്ക് ട്രെയിന്‍ മറിഞ്ഞ് പരിക്കേറ്റ സംഭവത്തില്‍ പാര്‍ക്ക് മാനേജ്‌മെന്റിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. വയനാട് നല്ലൂര്‍നാട് ദ്വാരക സെന്റ് ജോസഫ്‌സ് ചര്‍ച്ചിന് സമീപം പിലാപ്പിള്ളില്‍ വീട്ടില്‍ പി.മാത്തച്ചന്‍(59)ന്റെ പരാതിയിലാണ് കേസ്. 2026 ഏപ്രില്‍-18 … Read More

വിസ്മയ പാര്‍ക്കില്‍ സന്ദര്‍ശകരെ ശല്യപ്പെടുത്തിയ രണ്ടുപേര്‍ അറസ്റ്റില്‍.

തളിപ്പറമ്പ്; പറശിനിക്കടവ് വിസ്മയ പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് ശല്യമാകുന്ന വിധത്തില്‍ ബഹളംവെച്ച  2 യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ വാരം വലിയന്നൂര്‍ പുറത്തീല്‍ സ്വദേശികളായ ഷക്കീന മന്‍സിലില്‍ കെ.വി.ജസീര്‍(38), മരിയന്‍കണ്ടി വീട്ടില്‍ എം.മുഹമ്മദ്‌റയീസ്(40)എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ ജയ്‌മോന്‍ ജോര്‍ജ് അറസ്റ്റ് ചെയ്തത്.