കാരക്കുണ്ടിലെ ഉപരിതല ജലസംഭരണിക്ക് സമീപത്തെ ടെലിമെട്രി റൂമില്‍ സൂക്ഷിച്ചിരുന്ന ഒരു സി.പി.യു, ആറ് ലിത്തിയം അയണ്‍ ബാറ്ററികള്‍, ഒരു പാനല്‍ ബോര്‍ഡ്, 300 എം.എംന്റെ രണ്ട് എം.ജെ.കോളറും ഉള്‍പ്പെടെ രണ്ട് ലക്ഷം രൂപ വിലവരുന്ന സാധനങ്ങള്‍ കവര്‍ച്ച ചെയ്തതായാണ്പരാതി.
ജൂലൈ-29ന് പകള്‍ മൂന്നിനും 30 ന് രാവിലെ 10 നും ഇടയിലാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നതായി പിലാത്തറ സെക്ഷന്‍ അസി.എഞ്ചിനീയര്‍ ചപ്പാരപ്പടവ് തിരുങ്കുളത്തെ കൂലോത്ത് വളപ്പില്‍ കെ.വി.നിതിന്‍ പരിയാരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ്‌കേസെടുത്ത് അന്വേഷണമാരംഭിച്ചു.