വാട്ടര്‍ അതോറിറ്റി പൂമംഗലം ആലയാട്ട് പ്രദേശത്തുള്ളവരെ ദ്രോഹിക്കുന്നതായി പരാതി

 

 

പൂമംഗലം: വാട്ടര്‍ അതോറിറ്റി പൂമംഗലം ആലയാട്ട് പ്രദേശത്തുള്ളവരെ ദ്രോഹിക്കുന്നതായി പരാതി.

കുറുമാത്തൂര്‍ പഞ്ചായത്ത് പൂമംഗലം ആലയാട്ട് പ്രദേശത്ത് ആഴ്ചകളായി വാട്ടര്‍ അതോറിറ്റി കുടിവെള്ള വിതരണം നിര്‍ത്തിവെച്ചിട്ടാണുള്ളത്.

വലിയ പൈപ്പ് ലീക്കൊന്നും ഇല്ലാത്ത പ്രദേശത്ത് ലൈന്‍ ഓഫാക്കി ഇടുകയും വെള്ളം പൊട്ടി ഒഴുകുന്ന പൂമംഗലത്തുള്ള മറ്റ് ഭാഗങ്ങളിലുള്ള ലൈനില്‍ യഥേഷ്ടം വെള്ളം ഉള്ളതായും കാണുന്നു.

കിണറുകള്‍ ഇല്ലാത്ത നിരവധി വീടുകള്‍ ആലയാട് പ്രദേശത്തുണ്ട് .

 

ഈ കാര്യങ്ങള്‍ പല തവണ ഓഫീസില്‍ പോയി പറഞ്ഞിട്ടും ഫോണ്‍ ചെയ്ത് പറഞ്ഞുo ഇതേവരെ ഒരു പരിപരിഹാരവും ഉണ്ടായിട്ടില്ല.

തളിപ്പറമ്പ വാട്ടര്‍ അതോറിറ്റി യിലെ ഉത്തരവാദപ്പെട്ടവര്‍ ഇടപ്പെട്ട് പ്രശ്‌നപരിഹാരമുണ്ടാക്കണമെന്ന് മുസ്ലിം ലീഗ് പൂമംഗലം ശാഖാ കമ്മിറ്റി ആവശ്യപ്പെട്ടു.