വിഷു ആഘോഷമാക്കാന്‍ സദ്യ ഒരുക്കി ധര്‍മ്മശാല കെടിഡിസി ഫോക്ക് ലാന്‍ഡ്
ധര്‍മ്മശാല : വിഷു ആഘോഷത്തിന്റെ ഭാഗമായി ധര്‍മ്മശാല കെ ടി ഡി സി ഫോക്ക് ലാന്‍ഡ് 13, 14 തീയ്യതികളില്‍ വിഷു സ്‌പെഷല്‍ താലി മീല്‍സ് ഒരുക്കുന്നു.
22 ഇനത്തോട് കൂടി വിഭവ സമൃദ്ധമായ വെജിറ്റബിള്‍ സ്‌പെഷ്യല്‍ താലി മീല്‍സിന് 350/- രൂപയും പാര്‍സലിന് 400/- രൂപയും ആണ് ഈടാക്കുന്നത്.
അഞ്ച് നോണ്‍ വെയ്ജ് ഇനം ഉള്‍പ്പെടെ 27 ഇന നോണ്‍ വെയ്ജ് താലിക്ക് 450/- രൂപയും പാര്‍സലിന് 500/- രൂപയും ആണ് ഈടാക്കുന്നത്.
കൂടാതെ ഈ രണ്ട് ദിവസവും പാലട പായസവും പരിപ്പ് പ്രഥമനും പാര്‍സലായി ലഭിക്കുന്നതാണ്.
പായസത്തിന് ലിറ്ററിന് 400/- രൂപയാണ് ഈടാക്കുന്നത്.
സദ്യയും പായസവും പാര്‍സല്‍ ലഭിക്കുവാന്‍ മുന്‍കൂര്‍ ബുക്ക് ചെയ്യേണ്ടതാണ്.
മുന്‍കൂര്‍ ബുക്ക് ചെയ്യുന്നതിനായി 9400008739 , 9400008708, 04972780220, 04972933330 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.