തളിപ്പറമ്പ് താലൂക്ക് പഴം-പച്ചക്കറി സഹകരണ സ്ഥാപനം പോലും റോഡ് കയ്യേറി ഇവിടെ അനധികൃത കച്ചവടം നടത്തുകയാണ്.
നഗരസഭ അധികൃതര്‍ ഇത്തരം കയ്യേറ്റങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന വിധത്തിലാണ് കാര്യങ്ങള്‍.
നേരത്തെ അധികൃതരുടെ ഇടപെടല്‍ ഉണ്ടാകുമെന്നതിനാല്‍ കുറച്ചൊക്കെ നിയന്ത്രണം ഉണ്ടായിരുന്നു.
എന്നാലിപ്പോള്‍ എല്ലാ നിയന്ത്രണങ്ങളും ഒഴിവായ വിധത്തിലാണ് തെരുവ് കച്ചവടം നടക്കുന്നത്.
ഒരുവശത്ത് തെരുവ് കച്ചവടമാണെങ്കില്‍ നഗരസഭ ലൈബ്രറി മുതല്‍ കപ്പാലം വരെയുള്ള റോഡില്‍ വലിയ ലോറികള്‍ ചരക്കിറക്കാന്‍ എത്തുന്നതോടെ റോഡ് മൊത്തത്തില്‍ ബ്ലോക്കാവുന്ന നിലയിലാണ്.
റോഡിന് കുറുകെ താല്‍ക്കാലിക പന്തല്‍ പോലും ഇവിടെ സ്ഥാപിച്ചുകഴിഞ്ഞു.
നഗരസഭ ലൈബ്രറിക്ക് മുന്നിലെ താല്‍ക്കാലിക ഓട്ടോ സ്റ്റാന്റ് എല്ലാ അധികൃതരേയും വെല്ലുവിളിക്കുകയാണ്.
ഇത് ഒഴിവായാല്‍ തന്നെ റോഡിലെ തടസങ്ങള്‍ കുറച്ചെങ്കിലും കുറയുമെന്നിരിക്കെ ഒരുവിധത്തിലുള്ള നടപടികളും ഉണ്ടാവുന്നില്ല.