കാനാട്ട് ജെന്നി ജോസഫ് നിര്യാതനായി.
തളിപ്പറമ്പ: തളിപ്പറമ്പ് പോലീസ് സ്റ്റേഷന് സമീപത്തെ പഴമ ഹോട്ടല്‍ ഉടമയും കരിമ്പം സര്‍സയ്യിദ് കോളേജിന് സമീപത്തെ കാനാട്ട് ഹൗസിലെ ജെന്നി ജോസഫ് (56) നിര്യാതനായി.
തളിപ്പറമ്പിലെ ആദ്യത്തെ ബാറായ ഹൈവേ ഇന്‍ ബാര്‍ ഉടമ .
സംസ്‌കാരം നാളെ വൈകിട്ട് 3.30ന് തളിപ്പറമ്പ് സെന്റ് മേരീസ് ദേവാലയത്തിന്റെ പുഷ്പഗിരിയിലുള്ള സെമിത്തേരിയില്‍.
പരേതരായ കെ.ഇ.ജോസഫ് (കൊച്ചേട്ടന്‍)-മേരി ജോസഫ് ദമ്പതികളുടെ മകനാണ്.
ഭാര്യ: ചെറുപുഴ ഒരപുഴിക്കല്‍ കുടുംബാംഗം സുനി ജെന്നി.
മക്കള്‍: ചാള്‍സ് കാനാട്ട് (എച്ച്.ഡി.എഫ്.സി ബാങ്ക്), മെറിന്‍ കാനാട്ട് (ഫാര്‍മസിസ്റ്റ്, തളിപ്പറമ്പ്), ഷെറിന്‍ കാനാട്ട് (അല്‍ഹിന്ദ് ട്രാവല്‍സ്), റോസ് കാനാട്ട് (വിദ്യാര്‍ത്ഥി).
മരുമകള്‍: ഐറിന്‍ അബ്രഹാം പെരിയില്ലത്ത് കുടുംബാംഗം (തിരുവല്ല).
സഹോദരങ്ങള്‍: ടെസി ജോസഫ് (തളിപ്പറമ്പ), മെര്‍ളിന്‍ ജോസ് (പുലിക്കുരുമ്പ), ജോമോന്‍ ജോസഫ് (തളിപ്പറമ്പ്), ജിമ്മി ജോസഫ് (കണ്ണൂര്‍), പരേതനായ ജോബി ജോസഫ്.
നാളെ വൈകിട്ട് മൂന്ന് മണിവരെ വസതിയില്‍ പൊതുദര്‍ശനമുണ്ടായിരിക്കും.