വാർത്തകൾ മദ്യപിച്ച് കാറോടിച്ചു, ഓട്ടോയിലിടിച്ചു-സംഭവത്തില്‍ പോലീസ് കേസെടുത്തു admin3 August 21, 2026 തളിപ്പറമ്പ്: മദ്യപിച്ച് കാറോടിച്ചു, ഓട്ടോയിലിടിച്ചു-സംഭവത്തില്‍ പോലീസ് കേസെടുത്തു. ചപ്പാരപ്പടവ് ചെങ്ങത്തയ്യില് വീട്ടില്‍ എറമുള്ളാന്റെ മകന് സി.ടി.അബ്ദുല്‍ജബ്ബാര്‍(45)ന്റെ പേരിലാണ് കേസ്. ആഗസ്റ്റ്-20 ന് രാത്രി 8.15 ന് എളമ്പേരംപാറയിലായിരുന്നു അപകടം. ആലക്കോട് ഭാഗത്തുനിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് കെ.എല്‍ 59 എച്ച് 1585 കാറോടിച്ചു വരികയായിരുന്നു അബ്ദുള്‍ജബ്ബാര്‍. കാര്‍ കെ.എല്‍-59 ഡബ്ലു-2148 നമ്പര്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തളിപ്പറമ്പ് എസ്.ഐ കെ.വി.മനോജ് ആല്‍ക്കോമീറ്റര്‍ പരിശോധന നടത്തിയതില്‍ 234mg/100ml എന്ന് ലഹരിയുടെ അളവ് കണ്ടതിനെ തുടര്‍ന്ന് കാര്‍ കസ്റ്റഡിയിലെടുത്തു. അബ്ദുല്‍ജബ്ബാറിന്റെ പേരില്‍ കേസെടുത്തു.