വാർത്തകൾ യുവതിയേയും വിദ്യാര്‍ത്ഥികളെയും മര്‍ദ്ദിച്ച പത്ത് പേര്‍ക്കെതിരെ കേസ് admin3 August 22, 2026 പരിയാരം: വായനശാലയില്‍ അതിക്രമിച്ച് കയറി മകനേയും കൂട്ടുകാരേയും മര്‍ദ്ദിക്കുന്നത് കണ്ട് തടയാന്‍ ചെന്ന യുവതിയെ മര്‍ദ്ദി ക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ പത്തോളം പേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. പാണപ്പുഴ ചെങ്ങളത്തെ പി.വി.ബിന്ദു(47)വിന്റെ പരാതിയിലാണ് മണിയറയിലെ മുത്തലിബിന്റെ മകന് മുഹമ്മദിനും മറ്റുമെതിരെ കേസെടുത്തത്. ഇന്നലെ വൈകുന്നേരം 5.40 മണിക്ക് പരാതിക്കാരിയുടെ മകന് അഭിരാജ്, കൂട്ടുകാരായ അഭിനന്ദ്, അദ്വൈത്, യദുനന്ദ എന്നിവരെയാണ് ചെങ്ങളം എ.വി.മന്ദിരത്തില്‍ ഇരിക്കുന്നതിനിടെ സംഘടിച്ചെത്തിയ പ്രതികള്‍ ആക്രമിച്ചത്. ഇന്നലെ മാതമംഗലം സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നടന്ന അടിപിടിയെ തുടര്‍ന്നുള്ള വിരോധമാണ് അക്രമത്തിനു കാരണം. പരാതിയില്‍ കേസെടുത്ത പരിയാരം പോലീസ് അന്വേഷണം തുടങ്ങി.