എം.ഡി.എം.എ സഹിതം വിളക്കന്നൂരിലെ മുഹമ്മദ് നദീം പിടിയില്‍

തളിപ്പറമ്പ്: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ സഹിതം യുവാവ് പോലീസ് പിടിയില്‍.

വിളക്കന്നൂര്‍ ജുമാമസ്ജിദിന് സമീപത്തെ ഖാലിദിന്റെ മകന്‍ കറുത്താണ്ടീരകത്ത് വീട്ടില്‍ മുഹമ്മദ് നദീം(28)നെയാണ് തളിപ്പറമ്പ് എസ്.ഐ സി.ജി.സാംസണ്‍ പട്രോളിംഗ് ഡ്യൂട്ടിക്കിടെ പിടികൂടിയത്.

ഇയാളില്‍ നിന്ന് 0.1220 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

ഇന്നലെ ഉച്ചക്ക് 2.10 ന് കൂവേരി വട്ടക്കൂല്‍ ഹൈസ്‌ക്കൂളിന് സമീപം വെച്ചാണ് മുഹമ്മദ് നദീംപിടിയിലായത്.

ഡ്രൈവര്‍ സി.പി.ഒ സരീഷും എസ്.ഐയോടൊപ്പം ഉണ്ടായിരുന്നു.