തലശ്ശേരി ചക്ക്യത്ത്മുക്ക് ഭാഗത്ത് വന്‍ മാഹിമദ്യ വേട്ട, ഒരാള്‍ അറസ്റ്റില്‍.

കൂത്തുപറമ്പ്: മാഹിമദ്യവുമായി ഒരാള്‍ എക്‌സൈസ് പിടിയില്‍. തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനോടനുബന്ധിച്ച് എക്‌സൈസ് വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയുടെ ഭാഗമായി കൂത്തുപറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ.സുനിലും സംഘവും സര്‍ക്കിള്‍ പരിധിയിലെ പ്രദേശങ്ങളായ കോപ്പാലം, ഗോപാല്‍പേട്ട, തലായി ഉസ്സന്‍മൊട്ട, പെട്ടിപ്പാലം എന്നിവടങ്ങളില്‍ പട്രോള്‍ നടത്തി … Read More

എട്ട് കുപ്പി മദ്യവുമായി സ്ത്രീ പോലീസ് പിടിയില്‍

പെരിങ്ങോം: അളവില്‍ കൂടുതല്‍ മദ്യം കൈവശം വെച്ചതിന് സ്ത്രീക്കെതിരെ കേസ്. പെരിങ്ങോം കുപ്പോളിലെ നമ്പിടത്തില്‍ വീട്ടില്‍ കൃഷ്ണന്റെ ഭാര്യ എന്‍.ജാനകിയെയാണ്(69)പെരിങ്ങോം എസ്.ഐ പി.ജില്‍സ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ വൈകുന്നേരം 4.15 ന് പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് ജാനകി പിടിയിലായത്. ഇവരില്‍ നിന്ന് … Read More

പാടിയോട്ടുചാലില്‍ മദ്യവില്‍പ്പനക്കാരന്‍ എക്‌സൈസ് പിടിയില്‍.

പയ്യന്നൂര്‍: മദ്യവില്‍പ്പനക്കാരന്‍ എക്‌സൈസ് പിടിയില്‍. 14 കുപ്പി(7-ലിറ്റര്‍) ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം കൈവശം വെച്ച് വില്പന നടത്തിയ കുറ്റത്തിന് പയ്യന്നൂര്‍ താലൂക്കില്‍ വയക്കര പാടിയോട്ടുചാല്‍ സ്വദേശി കഞ്ഞിരങ്ങാടന്‍ വീട്ടില്‍ കെ.ലക്ഷ്മണന്‍(64)നെയാണ് പയ്യന്നൂര്‍ എക്‌സൈസ് പിടികൂടിയത്. ഇയാളുടെ പേരില്‍ അബ്കാരി ആക്ട് … Read More

വെള്ളാരംപാറ മാഹിമദ്യം റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍

തളിപ്പറമ്പ്: മാഹിമദ്യം റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷ്റഫ് മലപ്പട്ടവും സംഘവും തളിപ്പറമ്പ് റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ വെള്ളാരംപാറ ബൂസ്വിറിയ ഗാര്‍ഡന്‍ എന്ന സ്ഥലത്താണ് … Read More

ക്വാര്‍ട്ടേഴ്‌സില്‍ റെയിഡ്- മാഹിമദ്യം പിടിച്ചെടുത്തു, കവ്വായി സ്വദേശി അറസ്റ്റില്‍.

തളിപ്പറമ്പ്: ക്വാര്‍ട്ടേഴ്‌സില്‍ സൂക്ഷിച്ച മാഹിമദ്യം പിടികൂടി, പയ്യന്നൂര്‍ കവ്വായി സ്വദേശി അറസ്റ്റില്‍. ചപ്പാരപ്പടവ് പറക്കോട് മുഹമ്മദ്കുഞ്ഞി ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനായ കടവത്ത് പുരയില്‍ മുഹമ്മദ് സയ്യിദ്(44)നെയാണ് എസ്.ഐ ടി.വി.ദിനേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് പോലീസ് പിടികൂടിയത്. ഇയാളുടെ മുറിയില്‍ സൂക്ഷിച്ച ഗോവാസ് സ്‌പെഷ്യല്‍ നമ്പര്‍ … Read More

10 കുപ്പി മദ്യവുമായി കാഞ്ഞിരങ്ങാട് സ്വദേശി പിടിയില്‍

തളിപ്പറമ്പ്: അളവില്‍കൂടുതല്‍ മദ്യവുമായി യുവാവ് പോലീസ് പിടിയില്‍. കാഞ്ഞിരങ്ങാട്ടെ വടക്കേമൂലച്ചാല്‍ കണ്ണിമേല്‍ വീട്ടില്‍ വിക്രമന്റെ മകന്‍ കെ.വി.മിഥുന്‍(34)നെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ രാത്രി 11.45 ന് പൂവ്വം കൂവേരി റോഡ് ജംഗ്ഷനില്‍ വെച്ചാണ് പട്രോളിങ്ങിനിടെ മിഥുന്‍ … Read More

ബിവറേജ് ഔട്ട്‌ലെറ്റില്‍ നിന്നും 7330 രൂപയുടെ മദ്യം മോഷ്ടിച്ച ഒഡീഷക്കാരന്‍ പിടിയില്‍.

കണ്ണൂര്‍: ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നും 7330 രൂപയുടെ മദ്യം മോഷ്ടിച്ച ഒഡീഷ സ്വദേശി പിടിയില്‍. ഇക്കഴിഞ്ഞ ജൂണ്‍-8 ന് സന്ധ്യക്ക് 6.55 നാണ് പാറക്കണ്ടിയിലെ ബിവറേജ് ഔട്ട്‌ലെറ്റില്‍ വെച്ച് കേസിനാസ്പദമായ സംഭവം നടന്നത്.3660 രൂപ യുടെ 750 എം.എല്‍-ബ്ലാക്ക് ഗോഡ് വിസ്‌ക്കി, … Read More

ഭക്ഷണമെന്ന പേരില്‍ മദ്യവില്‍പ്പന ബഷീര്‍ ഒടുവില്‍ പിടിയില്‍.

പാപ്പിനിശേരി: സ്‌ക്കൂട്ടറില്‍ കടത്തുകയായിരുന്ന 19.750 ലിറ്റര്‍ മാഹിമദ്യം എക്‌സൈസ് സംഘം പിടികൂടി, ഒരാള്‍ അറസ്റ്റില്‍. പാപ്പിനിശ്ശേരി ഷംസ വീട്ടില്‍ കുഞ്ഞുമ്പിയുടെ മകന്‍ എസ്.വി.ബഷീര്‍ (51)നെയാണ്പാപ്പിനിശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.സന്തോഷ് കുമാറും സംഘവും ചേര്‍ന്ന് പിടികൂടിയത്. പാപ്പിനിശ്ശേരി പുതിയകാവ് ഇ എം.എസ് റോഡില്‍ … Read More

തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മാഹി മദ്യം കണ്ടെത്തി

തളിപ്പറമ്പ്: തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മാഹി മദ്യം കണ്ടെത്തി. തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്)കെ.രാജേഷും സംഘവും ചേര്‍ന്ന് റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലെ ബസ് വെയ്റ്റിംഗ് ഷെല്‍ട്ടറില്‍ ഉടമസ്ഥനില്ലാത്ത … Read More

തളിപ്പറമ്പ് നഗരത്തിലെ മദ്യകച്ചവടക്കാരന്‍ പിടിയില്‍.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലെ സഞ്ചരിക്കുന്ന മദ്യകച്ചവടക്കാരനായ ചൊക്രന്റകത്ത് മുഹമ്മദ് പിടിയിലായി. നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ചപ്പാരപ്പടവ് തുയിപ്ര സ്വദേശിയായ മുഹമ്മദ്(60). തളിപ്പറമ്പ് നഗരത്തില്‍ സബ് രജിസ്ട്രാര്‍ ഓഫീസ് പരിസരത്ത് വ്യാപകമാി മദ്യവും മയക്കുമരുന്നുകളും വില്‍ക്കുന്ന ഇയാളെക്കുറിച്ച് നേരത്തെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. … Read More