പരിയാരം പ്രസ്‌ക്ലബ്ബ് ഓണാഘോഷം-ടെച്ച് ഓഫ് മേഴ്‌സി ഓണക്കിറ്റുകള്‍ സമ്മാനിച്ചു.

പരിയാരം: പരിയാരം പ്രസ്‌ക്ലബ്ബ് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.

സന്‍സാര്‍ ഹോട്ടലില്‍ നടന്ന പരിപാടി സന്നദ്ധ സംഘടനയായ ടെച്ച് ഓഫ് മേഴ്‌സി ഡയര്കടര്‍ ജനറല്‍ മണ്ണന്‍ സുബൈര്‍ ഉദ്ഘാടനം ചെയ്തു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാഘവന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.

ടെച്ച് ഓഫ്‌മേഴ്‌സി ഫൈനാന്‍സ് സെക്രട്ടെറി എം.അബൂബക്കര്‍, ജോ.സെക്രട്ടെറി കെ.സി.മുഹമ്മദ്കുഞ്ഞി, പ്രവര്‍ത്തകസമിതിഅംഗം കെ.വി.മുഹമ്മദ്, ചെറുകുന്ന്,

പരിയാരം പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ജയരാജ് മാതമംഗലം, സെക്രട്ടെറി ശ്രീകാന്ത് പാണപ്പുഴ,

മാതമംഗലം പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ദിനേശന്‍ മറുവന്‍സ്, പിലാത്തറ പ്രസ്‌ക്ലബ്ബ് സെക്രട്ടെറി ഷനില്‍ ചെറുതാഴം,

ഒ.കെ.നാരായണന്‍ നമ്പൂതിരി, കെ.പി.രാജീവന്‍, റഫീക് പാണപ്പുഴ, നജ്മുദ്ദീന്‍ പിലാത്തറ, വേണുഗോപാലന്‍ അതിയടം,

റിജു കുണിയന്‍, അജ്മല്‍ തളിപ്പറമ്പ്, പപ്പന്‍ കുഞ്ഞിമംഗലം. അനില്‍ പുതിയവീട്ടില്‍, രാജേഷ് എരിപുരം, ദാമോദരന്‍ ചക്കര എന്നിവര്‍ പ്രസംഗിച്ചു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് ചടങ്ങില്‍ ഓണക്കിറ്റുകള്‍ വിതരണം ചെയ്തു.