മദ്യപിച്ച് അപകടകരമായ വിധത്തില്‍ മോട്ടോര്‍സൈക്കില്‍ ഓടിച്ച ചെമ്പന്തൊട്ടി സ്വദേശിയായ യുവാവിന്റെ പേരില്‍ പോലീസ് കേസെടുത്തു

തളിപ്പറമ്പ്: മദ്യപിച്ച് അപകടകരമായ വിധത്തില്‍ മോട്ടോര്‍സൈക്കില്‍ ഓടിച്ച ചെമ്പന്തൊട്ടി സ്വദേശിയായ യുവാവിന്റെ പേരില്‍ പോലീസ് കേസെടുത്തു.

കൊന്നക്കല്‍ വീട്ടില്‍ ചാക്കോയുടെ മകന്‍ ജെറി ചാക്കോ(30)ന്റെ പേരിലാണ് കേസ്.

ഇന്നലെ രാത്രി 8.52 ന് തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിതിന്‍, സീനിയര്‍ സി.പി.ഒ ഷൈജു എന്നിവര്‍ പട്രോളിങ്ങിനിടെയാണ് ഇയാളെ
പിടികൂടിയത്.

തളിപ്പറമ്പ് പോസ്റ്റ് ഓഫീസിന് സമീപത്തെ പബ്ലിക്ക് റോഡിലൂടെ തൃച്ചംബരം ഭാഗത്തേക്ക് പോകവെയാണ് ഇയാള പെിടികൂടിയത്.

കെ.എല്‍-04 എ.ക്യു 4957 ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.