തളിപ്പറമ്പ്: മലബാറിന്റെ മണ്ണില്‍ ചരുങ്ങിയ കാലത്തിനുള്ളില്‍ കേരള ലോട്ടറിയിലൂടെ നിരവധി ലക്ഷപ്രഭുക്കളെ സൃഷ്ടിച്ച തളിപ്പറമ്പ് ശ്രീദുര്‍ഗ്ഗ ലോട്ടറിയുടെ 13-ാമത് ഷോറൂം നാളെ (15-07-2026 ബുധനാഴ്ച്ച) രാവിലെ 7 മണിക്ക് ചെറുകുന്ന് HDFC ബാങ്കിന് എതിര്‍വശം തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നു.
2026 ഫിബ്രവരി എട്ടിന് 25 ലക്ഷം രൂപയും ഫിബ്രവരി ഒന്‍പതിന് 30 ലക്ഷം രൂപയും തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ രണ്ട് രണ്ടാം സമ്മാനങ്ങള്‍ ലഭിച്ച ശ്രീദുര്‍ഗ ചെറുതുംവലുതുമായ നിരവധി സമ്മാനങ്ങളാണ് ഭാഗ്യാന്വേഷികള്‍ക്ക് സമ്മാനിച്ചത്.
നാളെ രാവിലെ CITU ലോട്ടറി തൊഴിലാളി യൂണിയന്‍ കണ്ണൂര്‍ ജില്ല സെക്രട്ടറി മടപ്പള്ളി ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
നിലവില്‍ തളിപ്പറമ്പ് ബോസ്റ്റ് ഓഫീസ് റോഡിലെ ഹെഡ് ഓഫീസിന് പുറമെ തളിപ്പറമ്പ്, ബക്കളം, പൂവ്വം, പയ്യാവൂര്‍, എടക്കോം, ചെമ്പന്തൊട്ടി, പെരുമ്പടവ്, നടുവില്‍, കരുവഞ്ചാല്‍, ചുടല എന്നിവിടങ്ങളിലും ശ്രീദുര്‍ഗ ലോട്ടറിയുടെ ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.