പെരുമ്പടവ് ഗ്രാമത്തിന്റെ അഭിമാനമായി ഫിദ ഫാത്തിമ.

പെരുമ്പടവ്: കോയമ്പത്തൂരില്‍ നടന്ന സൗത്ത് ഇന്ത്യന്‍ അണ്ടര്‍ 19 ഗേള്‍സ് ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ്ല്‍ കോഴിക്കോട് പ്രൊവിഡന്‍സ് ടീം ജേതാക്കളായി.

ടീം അംഗമായ ഹിദ ഫാത്തിമ പെരുമ്പടവിന്റെ അഭിമാനമായി മാറി. 

പെരുമ്പടവിലെ ഹാരിസ് സോഫിയയുടെ മകളാണ് ഹിദ ഫാത്തിമ.

സെന്റ് ജോസഫ് ബാസ്‌ക്കറ്റ്‌മ്പോള്‍ അക്കാദമിയില്‍ നിന്നും കോഴിക്കോട് പ്രോവിഡന്‍സ് സ്‌കൂളിലേയ്ക്ക് ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കാന്‍ പോയ ഹിദ ഫാത്തിമ കഴിഞ്ഞ വര്‍ഷം കേരള സ്‌കൂള്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡലും, കേരള ബാസ്‌ക്കറ്റ് ബോള്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡലും കരസ്ഥമാക്കി.

കഴിഞ്ഞ വര്‍ഷം രാജസ്ഥാനില്‍ നടന്ന ദേശീയ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ചു.

ഈവര്‍ഷം എറണാകുളത്ത് നടന്ന സംസ്ഥാന ലീഗ് ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തൃശൂര്‍ ജില്ലക്ക് വേണ്ടി കളിച്ചു.

കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ വച്ച് നടന്ന ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട് പ്രൊവിഡന്‍സ് ചാമ്പ്യന്‍ന്മാരായി.

ഹിദ ഫാത്തിമ ഇപ്പോള്‍ പ്ലസ്ടു വിദ്യാത്ഥിനിയാണ്.

അതുല്‍ കൃഷ്ണണനാണ് ഫിദ ഫാത്തിമയുടെ കോച്ച്.