തളിപ്പറമ്പ്: ക്ഷത്ര ജീവനക്കാരുടെ മുടങ്ങിക്കിടക്കുന്ന ശമ്പളം അടിയന്തരമായി നല്‍കണമെന്ന് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്(സി.ഐ.ടി.യു) തളിപ്പറമ്പ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
തൃച്ചംബരം കെ.പി.രാഘവപൊതുവാള്‍ സ്മാരക ഹാളില്‍ പ്രസിഡന്റ് ടി.വി.ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കെ.കരുണാകരന് ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി പി ഗോപിനാഥ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി സി.വി.ദാമോദരന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് കെ.രവീന്ദ്രന്, സുനിത ഉണ്ണികൃഷ്ണന്, എം. ശ്രീദേവി, പി.പി.ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പി ഗോപിനാഥ് സ്വാഗതവും രമേശന് ചാലില്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി ടി.വി.ഉണ്ണികൃഷ്ണന്(പ്രസിഡന്റ്), സുനിത ഉണ്ണികൃഷ്ണന്, കെ. ചന്ദ്രന്(വൈസ് പ്രസിഡന്റുമാര്‍), പി. ഗോപിനാഥ് (സെക്രട്ടറി), സി.രമേശന്, കെ.സി.ലക്ഷ്മണന്(ജോ.സെക്രട്ടെറിമാര്‍), കെ.വി.വേണുഗോപാല്‍ (ട്രഷറര്‍)എന്നിവര്‍ ഉള്‍പ്പെടെ 21 അംഗ പ്രവര്‍ത്തകസമിതിയെ തെരഞ്ഞെടുത്തു.