Skip to content
പരിയാരം: മധ്യവയസ്ക്കന് കിണറില്‍ വീണുമരിച്ചു. ചെറുതാഴം പടന്നപ്പുറത്തെ എം.വി.ശ്രീനിവാസന്(61)ആണ് മരിച്ചത്.
ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സംഭവം നടന്നത്.
പയ്യന്നൂരില്‍ നിന്നും എത്തിയ അഗ്നിശമനസേനയാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്.
ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ച് ചികില്‍സ നല്‍കവെ മരണപ്പെട്ടു.
പരേതരായ പാറമ്മല്‍ കണ്ണന്-മീത്തലെ വീട്ടില്‍ പാര്‍വതിയമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: പി.വി.ശ്രീന(മണ്ടൂര്‍ ആയുര്‍വേദ ക്ലിനിക്ക്).
മക്കള്‍: അഞ്ജലി(ചെന്നൈ), സഞ്ജയ്(അക്ഷയകേന്ദ്രം, കുപ്പം).
മരുമകന്: കെ.വി.അശ്വിന്(ദുബായ്).
സഹോദരങ്ങള്‍: എം.വി.രമണി, എം.വി.മുരളീധരന്.
മൃതദേഹം ഇന്ന് വൈകുന്നേരം മൂന്ന് മണി മുതല്‍ നാലരവരെ പടന്നപ്പുറം പൊതുജനവായനശാലയില്‍ പൊതുദര്‍ശനത്തിന് ശേഷം അഞ്ചിന് പടന്നപ്പുറം പൊതുശ്മശാനത്തില്‍ സംസ്ക്കരിക്കും.
Post navigation
Go Top