പ്രകൃതിയെ തൊട്ടറിയാന്‍ ‘റാഫിനിറ്റി’ നേച്ചര്‍ ക്യാമ്പ് ജൂലൈ 18, 19 തീയതികളില്‍

ചെറുപുഴ: പ്രകൃതിയെയും വന്യതയെയും അടുത്തറിയാനും പരിസ്ഥിതി പാഠങ്ങള്‍ പങ്കുവെക്കാനുമായി ‘റാഫിനിറ്റി’ (RAFFiNiTY) സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ നേച്ചര്‍ ക്യാമ്പ് നാളെയും മറ്റന്നാളുമായി (ജൂലൈ 18, 19 തീയതികളില്‍) നടക്കും.

കൊന്നക്കാട് ചെറുപുഴയിലുള്ള പ്രശസ്തമായ സീക്ക്, വനവിദ്യാലയ’ (SEEK, VANAVIDHYALAYA) ത്തിലാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്.

വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരെ കോര്‍ത്തിണക്കി ‘സ്‌ട്രേഞ്ചേഴ്‌സ് ക്യാമ്പുകള്‍’ (Strangers camps), മാനസികോല്ലാസത്തിനായുള്ള ‘ഹീലിംഗ് ക്യാമ്പുകള്‍’ (Healing camps), വ്യക്തിത്വ വികാസത്തിനായുള്ള ‘എന്‍.എല്‍.പി ട്രെയിനിങ് പ്രോഗ്രാമുകള്‍’ (NLP Training) എന്നിവ വിജയകരമായി സംഘടിപ്പിച്ചുപോരുന്ന പ്രമുഖ കൂട്ടായ്മയാണ് ‘റാഫിനിറ്റി’.

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള നഷ്ടപ്പെട്ടുപോയ ആത്മബന്ധം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ പുതിയ കമ്മ്യൂണിറ്റി ലിവിംഗ് ക്യാമ്പ്.

ട്രെക്കിംഗ്, അരുവികളിലൂടെയുള്ള യാത്ര (Chasing the stream), സ്ലൈഡ് ഷോകള്‍, റിലാക്‌സേഷന്‍ സെഷനുകള്‍, പ്രായോഗിക പരിശീലനങ്ങളിലൂടെയുള്ള പഠനം (Activity based learning) തുടങ്ങി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാനും പഠിക്കാനും കഴിയുന്ന നിരവധി പരിപാടികള്‍ ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിരിക്കും.

കേരളത്തിലെ പരിസ്ഥിതി വിദ്യാഭ്യാസത്തിന് അടിത്തറയിട്ട പ്രമുഖ വ്യക്തിത്വങ്ങളായിരിക്കും ക്യാമ്പിന് നേതൃത്വം നല്‍കുക. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി 8304046394, 9495627605 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.