കുറ്റ്യേരിയിലെ കൈക്കൂലിക്കാരന്റെ വീട്ടില്‍ വിജിലന്‍സ് റെയിഡ്

തളിപ്പറമ്പ്: കൈക്കൂലിക്കേസില്‍ ഇന്നലെ അറസ്റ്റിലായ മെനിംഗ് ആന്റ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്‍ പി.പി.ശ്രീധരന്റെ തളിപ്പറമ്പ് കുറ്റ്യേരിയിലെ വീട്ടില്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി റെയിഡ് നടത്തി.

സംസ്ഥാനത്തെ അഴിമതി വിമുക്തമാക്കാനുള്ള വിജിലന്‍സിന്റെ പ്രൊജക്റ്റ് സീറോ പദ്ധതിയുടെ കണ്ണൂരിലെ ആദ്യ അറസ്റ്റായിരുന്നു ഇന്നലെ നടന്നത്.

രാത്രിയില്‍ നടന്ന വിജിലന്‍സ് റെയ്ഡില്‍ റെയ്ഡില്‍ ചില രേഖകള്‍ കണ്ടെടുത്തു.

ഇന്നലെ അറസ്റ്റഇലായ പ്രതിയുടെ ബാഗില്‍ ഒരു കവര്‍ ഒട്ടിച്ച നിലയില്‍ കണ്ടതിനെപ്പറ്റി ച്ചോദിച്ചപ്പോള്‍ അത് തന്റെ സ്വന്തം പണമായ 10,000 രൂപ ആണെന്ന് പറഞ്ഞെങ്കിലും നാട്ടുകാരുടെ മുന്നില്‍ വെച്ച് എണ്ണിയപ്പോള്‍ അത് 15,000 രൂപ ഉണ്ടായിരുന്നു.

പ്രതി ഇന്നലെ വിവിധ ചെങ്കല്‍ പണകളിലും ക്വാറികളിലും പരിശോധന നടത്തിയ ശേഷമാണ് ഇരിണാവ് ഭാഗത്തേക്ക് വന്നത്.

ഇന്‍സ്‌പെക്റ്റര്‍മാരായ ബിനുമോഹന്‍, സുനില്‍കുമാര്‍, എസ്.ഐ മാരായ നിജേഷ്, രാധാകൃഷ്ണന്‍, പ്രവീണ്‍രാമകൃഷ്ണന്‍, എ.എസ്.ഐമാരായ രാജേഷ്, സജിത്ത്, സീനിയര്‍ സി.പി.ഒമാരായ സുരേഷ്, ഹൈറേഷ്, അജേഷ് സജിത്ത് ഷിജിത്ത് മുകേഷ് സുകേഷ് കുമാര്‍, വിജിന്‍ എന്നിവര്‍ അറസ്റ്റിനും വിവിധ സ്ഥലങ്ങളില്‍ പരിശോധനക്കും റെയ്ഡിലും പങ്കെടുത്തു.

പ്രതിയെ ഇന്ന് രാവിലെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

കണ്ണൂര്‍ ജില്ലയിലെ അഴിമതി സംബന്ധമായ കാര്യങ്ങള്‍ക്ക് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന് നേരിട്ട് 9447582440 മൊബൈല്‍ നമ്പറില്‍ വാട്ട്‌സ്ആപ്പ് സന്ദേശം അയക്കാവുന്നതാണ്.പേരുവിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല.