തളിപ്പറമ്പില്‍ സ്തീയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ സ്തീയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

കോഴിക്കോട് താമരശേരി അടിവാരത്തെ പുത്തന്‍ വീട്ടില്‍ പി.വി.അനസ്(28),

കൊയിലാണ്ടി എടക്കുളത്തെ മാവിലിച്ചികണ്ടി വീട്ടില്‍ എസ്.എസ്.സൂര്യന്‍(26)

എന്നിവരുടെ പേരിലാണ് കേസ്.

ജൂലായ് ഒന്നിന് രാത്രി ഒന്‍പതരക്ക് ചിറവക്ക് മൊട്ടമ്മല്‍ ബാറിന് സമീപത്തുവെച്ചാണ് ഇവര്‍ നടന്നുപോകുകയായിരുന്ന സ്ത്രീയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ചത്. 

ജൂണ്‍ 30 ന് വൈകുന്നേരം 6.30 ന് പഴശി എളക്കുഴി എന്ന സ്ഥലത്തുവെച്ച് റോഡിലൂടെ നടന്നുപോകുകയായിരുന്ന ഉരുവച്ചാല്‍ എളക്കുഴിയിലെ അനുഗ്രഹ് വീട്ടില്‍ രാധാകൃഷ്ണന്റെ ഭാര്യ കെ.വി.ശ്രീജയുടെ(43)സ്വര്‍ണമാല സ്‌ക്കൂട്ടറിലെത്തി പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് തളിപ്പറമ്പ് ചിറവക്കിലെ സ്ത്രീയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ചത് ഇവരാണെന്ന് വ്യക്തമായത്.

ഇതിന്റെ അടിസ്ഥാനത്തില്‍ മട്ടന്നൂര്‍ പോലീസ് നല്‍കിയ വിവരമനുസരിച്ച് തളിപ്പറമ്പ് പോലീസ് സ്വമേധയ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്ത്രീ പരാതി നല്‍കിയിട്ടില്ലാത്ത സാഹചര്യത്തില്‍ അവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.