Skip to content
തളിപ്പറമ്പ്: അശ്രദ്ധമായി കാറോടിച്ചുവന്ന് കാല്‍നടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
കെ.എല്‍-59 യു-3131 നമ്പര്‍ കാര്‍ ഡ്രൈവര്‍ തളിപ്പറന്വ് കുറ്റിക്കോലിലെ ഷിബു കല്ലാട്ടിന്റെ പേരിലാണ് കേസ്.
ജൂലൈ 17 ന് രാത്രി 7.40 നായിരുന്നു സംഭവം.
തൃച്ചംബരം ക്ഷേത്രം റോഡിലുള്ള ഒയാസിസ് ഗ്രാന്റ് ഓഡിറ്റോറിയത്തിന് മുന്നിലെ റോഡിലൂടെ വീട്ടിലേക്ക്‌നടന്നുപോയ തൃച്ചംബരം മാധവിനിവാസിലെ എം.വി.അനീഷിനാണ്(43)കാര്‍തട്ടി പരിക്കേറ്റത്.
അനീഷ് തലക്ക് പരിക്കേറ്റ് ചികില്‍സയിലാണ്. സഹോദരന്‍ എം.വി.ലതീഷിന്റെ പരാതിയിലാണ് കേസ്.