ഇരിട്ടി: തളിപ്പറമ്പിലെ പഴയകാല കോണ്‍ഗ്രസ് നേതാവ് ഇരിട്ടി പായത്ത് കാറപകടത്തില്‍ മരിച്ചു.
രാജരാജേശ്വരക്ഷേത്രത്തിന് സമീപം പുഴക്കുളങ്ങരയിലെ മറ്റത്തില്‍ വീട്ടില്‍ എം.കെ.കേശവന്‍(74)ആണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് 12.30 ന് സംസ്ഥാനപാതയില്‍ പായം കപ്പച്ചേരിയില്‍ വെച്ച് കേശവന്‍ ഓടിച്ചിരുന്ന മാരുതി ആള്‍ട്ടോ 800 കാര്‍ നിയന്ത്രണംവിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു.
മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
ഭാര്യ വനജ.
മക്കള്‍: അമ്പിളി, അശ്വതി(സുപ്രി കോടതി അഭിഭാഷക) അപര്‍ണ്ണ.