റിറ്റിമോളെ കാണാനില്ല; പോലീസ് അന്വേഷണം തുടങ്ങി.

തളിപ്പറമ്പ്: ജോലിസ്ഥലത്തേക്ക്‌പോയ ഭാര്യ തിരിച്ചുവന്നില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

നടുവില്‍ വിളക്കന്നൂരിലെ വാണിയേടത്ത് വീട്ടില്‍ വി.പി.മനുവിന്റെ ഭാര്യ റിറ്റിമോള്‍(33)നെയാണ് കാണാതായത്.

ഇന്നലെ(മെയ്-12) രാവിലെ 9ന് തളിപ്പറമ്പ് ചിന്‍മയ സ്‌ക്കൂളിന് സമീപത്തുനിന്നും ചിറവക്കിലെ ജോലിസ്ഥലത്തേക്കെന്നുപറഞ്ഞ് സ്‌ക്കൂട്ടറില്‍ പോയ റിറ്റിമോള്‍ ജോലിസ്ഥലത്തോ വീട്ടിലോ തിരിച്ചെത്തിയില്ലെന്നാണ് പരാതി.