ടൗണ്‍സ്‌ക്വയറല്ല, ഇത് റെയിന്‍ സ്‌ക്വയര്‍-ഡി.സി.ബുക്‌സിന് പണികിട്ടി.

തളിപ്പറമ്പ്: ഡി.സി.ബുക്‌സിന്റെ പുസ്തകോല്‍സവം മഴയില്‍ കുതിര്‍ന്നു, വന്‍ നഷ്ടം.

തളിപ്പറമ്പ് ടൗണ്‍സ്‌ക്വയറില്‍ ഇന്നാരംഭിച്ച ഡി.സി.ബുക്‌സിന്റെ പുസ്തകോല്‍സവത്തിലാണ് മഴ വില്ലനായത്.

ഇന്ന് വൈകുന്നേരം പെയ്ത കനത്ത മഴയില്‍ ടൗണ്‍സ്‌ക്വയര്‍ മേല്‍പ്പുര ചോര്‍ന്ന് വെള്ളം പുസ്തകങ്ങളുടെ മുകളിലേക്ക് വീണ് ആയിരങ്ങള്‍ വിലമതിക്കുന്ന പുസ്തകങ്ങളാണ് നശിച്ചത്.

മേല്‍പ്പുരയുടെ പലഭാഗത്തുനിന്നും മഴവെള്ളം കുത്തിയൊലിച്ചുവന്നതോടെ ജീവനക്കാര്‍ പ്ലാസ്റ്റിക്ക് ഷിറ്റ് വിരിച്ച് തടയാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.

3500 രൂപയാണ് ടൗണ്‍സ്‌ക്വയറിന് നഗരസഭ പ്രതിദിനം വാടകവാങ്ങുന്നത്.

എന്നാല്‍ അതിനനുസരിച്ച് യാതൊരുവിധ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടില്ല.

മഴക്കാലത്ത് മേല്‍പ്പുരയില്‍ നിന്ന് ചോര്‍ച്ച സ്ഥിരമായി ഉണ്ടാകുന്നുണ്ടെങ്കിലും അറ്റകുറ്റപ്പണികള്‍ക്ക് നഗരസഭ തയ്യാറാവുന്നില്ല.

വാടക വാങ്ങുന്നതിലപ്പുറം മറ്റ് യാതൊരു ഉത്തരവാദിത്വവും നഗരസഭ കാണിക്കാത്തതാണ് മേല്‍പ്പുര ചോര്‍ന്നൊലിക്കാന്‍ കാരണമാവുന്നതെന്ന വിമര്‍ശനം ശക്തമാണ്.

നാളെ മുതലാണ് പുസ്തകോല്‍സവം ആരംഭിക്കുന്നത്, അതിന് മുന്നോടിയായി ഇന്ന് പുസ്തകങ്ങള്‍ സെറ്റ് ചെയ്ത് വെച്ചപ്പോഴാണ് മഴയെത്തിയത്. 10 ദിവസത്തേക്കാണ് ഡി.സി.ബുക്‌സ് ടൗണ്‍സ്‌ക്വയര്‍ വാടകക്ക് എടുത്തിരിക്കുന്നത്.