വാർത്തകൾ ഭാര്യയെ ഭീഷണിപ്പെടുത്തിയത് പോലീസില്‍ പരാതി നല്‍കിയതിന് ഭര്‍ത്താവിനെ ആക്രമിച്ചു. Kannur News May 14, 2026 പെരിങ്ങോം: ഭാര്യയെ ഭീഷണിപ്പെടുത്തിയത് പോലീസില്‍ പരാതി നല്കിയ വിരോധത്തിന് ഭര്‍ത്താവിനെ ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ യുവാവിന്റെ പേരില്‍ പെരിങ്ങോം പോലീസ് കേസെടുത്തു. കുറ്റൂര്‍ പെരുവാമ്പയിലെ ധനേഷിന്റെ പേരിലാണ് കേസ്. ഓലയമ്പാടി ചട്യോളിലെ പുതുക്കുടി വീട്ടില്‍ പി.പ്രജിന്(36)നല്കിയ പരാതിയാണ് പോലീസ്കേസെടുത്തത്. മെയ്-12 ന് വൈകുന്നേരം മൂന്നരക്ക് പ്രജിന് കുറ്റൂര്‍ ഓടമുട്ടിലെ കാര്‍ വര്‍ക്ക്ഷോപ്പില്‍ നില്‍ക്കവെ യാതൊരുപ്രകോപനവും ഇല്ലാതെ അതിക്രമിച്ചുകടന്ന് കൈകെണ്ട് കുത്തുകയും നാട്ടില്കണ്ടാല് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.